കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വാഗ്ദാനം നല്‍കി ഇഖ്ബാല്‍ അരീക്കോട്
മലപ്പുറം: നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും. പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ നാനാതുറകളില്‍നീന്നും സഹായ ഹസ്തങ്ങള്‍ എത്തിത്തുടങ്ങി. വ്യക്തികളും സംഘടനകളും സ്വന്തനമായും, കൂട്ടായുമാണ് കേരളത്തിലെ ദുരന്തമേഖലകലെ കൈപ്പിടിച്ചുയര്‍ത്താന്‍ സഹായങ്ങള്‍ നല്‍കുന്നത്.
പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിന് പിന്നാലെ
പ്രളയബാധിതര്‍ക്ക് ആദ്യഘട്ട സഹായമായി 10 കോടി രൂപ നല്‍കുമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും പ്രഖ്യാപിച്ചു.
കവളപ്പാറ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ സ്ഥലം വാഗ്ദാനംചെയ്ത് പ്രവാസി വ്യവസായിയായ ഖത്തറിലെ ഇഖ്ബാല്‍ അരീക്കോട്, പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായ വാഗ്ദാനവുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും രംഗത്തുവന്നു. ഇത്തരത്തില്‍ വന്‍തോതിലുള്ള സഹായങ്ങളാണു എത്തിക്കൊണ്ടിരിക്കുന്നത്. പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാന്‍ റീബിള്‍ഡ് നിലമ്പൂര്‍ പദ്ധതിയും നടപ്പാക്കുന്നുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുകയും വീടും പാലങ്ങളും പുനര്‍ നിര്‍മ്മിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പി വി അബ്ദുള്‍ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അന്‍വര്‍ എംഎല്‍എ ചെയര്‍മാനുമായാണ് റീബില്‍ഡ് നിലമ്പൂര്‍ രൂപീകരിച്ചത്.
എം.എ യൂസുഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം എ നിഷാദാണ് അഞ്ച് കോടിയുടെ ഡി ഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ലുലു റീജ്യനല്‍ ഡയറക്ടര്‍ ജോയി സദാനന്ദന്‍ നായര്‍, ലുലു കോമേഷ്യല്‍ മാനേജര്‍ സ്വാദിഖ് ഖാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓഡിനേറ്റര്‍ എന്‍ ബി സ്വരാജ് സംബന്ധിച്ചു.
കവളപ്പാറ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ സ്ഥലം വാഗ്ദാനംചെയ്ത് പ്രവാസി വ്യവസായയായ ഇഖ്ബാല്‍ അരീക്കോടാണ് രംഗത്തുവന്നത്. ഖത്തറിലെ വ്യവസായിയായ ഇഖ്ബാല്‍ മലപ്പുറം അരീക്കോട്ടുകാരനാണ്. നിലമ്പൂര്‍ ചക്കാലക്കുത്ത് കാരാടില്‍ പിഡബ്ല്യുഡി റോഡിന് സമീപം ഭൂമി നല്‍കാനാണ് ഇദ്ദേഹം സന്നദ്ധനായത്. സുഹൃത്തായ മജീഷ്യന്‍ മുതുകാടുമായി ഇക്ബാല്‍ ഇക്കാര്യം സംസാരിച്ചു. ഭൂദാനത്തെ സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി ക്യാമ്പിലെ കുട്ടികള്‍ക്ക് അതിജീവനമന്ത്രം പകരാനെത്തിയപ്പോള്‍ മുതുകാടാണ് ആശ്വാസ വാര്‍ത്ത അറിയിച്ചത്. സര്‍ക്കാര്‍ പ്രതിനിധികളുമായി ആലോചിച്ച് വീടുവയ്ക്കാന്‍ ആവശ്യമായ ഭൂമിയുടെ വിവരം ലഭ്യമാക്കുമെന്ന് മുതുകാട് പറഞ്ഞു.
അതേ സമയം പ്രളയബാധിതര്‍ക്ക് ആദ്യഘട്ട സഹായമായി 10 കോടി രൂപ നല്‍കുമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രഖ്യാപിച്ചു. നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപകമായ നാശനഷ്ടം നേരിട്ട സാഹചര്യത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായ വാഗ്ദാനവുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും രംഗത്തുവന്നു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന 20 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.പുത്തുമല സന്ദര്‍ശനത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ കീഴിലാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. കഴിഞ്ഞ പ്രളയകാലത്ത് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. 45 വീടുകളാണ് നിലവില്‍ നിര്‍മ്മിക്കുന്നത്. ഇതിനു പുറമേ 20 വീടുകള്‍ കൂടി നല്‍കും. ഡി എം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ഡീന്‍ ഡോ. ആന്റണി സില്‍വന്‍ ഡിസൂസ, സൂപ്പി കലങ്കോടന്‍, ഡേ.ഷാനവാസ് എന്നിവരും ആസാദ് മൂപ്പനൊപ്പം പുത്തുമല സന്ദര്‍ശിച്ചു. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് എന്നിവരുമായും ആസാദ് മൂപ്പന്‍ ചര്‍ച്ചനടത്തി.
ഇതിന് പുറമെ പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാന്‍ റീബിള്‍ഡ് നിലമ്പൂര്‍ പദ്ധതി വരുന്നു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുകയും വീടും പാലങ്ങളും പുനര്‍ നിര്‍മ്മിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പി വി അബ്ദുള്‍ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അന്‍വര്‍ എംഎല്‍എ ചെയര്‍മാനുമായാണ് റീബില്‍ഡ് നിലമ്പൂര്‍ രൂപീകരിച്ചത്. പ്രളയത്തില്‍ നിലമ്പൂര്‍ മണ്ഡലത്തിലെ 1000 വീടുകള്‍ പൂര്‍ണ്ണമായും 3000 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. 7000- ത്തോളം വീടുകളില്‍ വെള്ളം കയറി. വ്യാപാരികള്‍ക്ക് 1000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പറയുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, മത-സാംസ്‌ക്കാരിക-സാമുദായിക സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടന-ക്ലബ് ഭാരവാഹികള്‍ എന്നിവരാണ് പദ്ധതിയിലെ അംഗങ്ങള്‍. ഒരേക്കറിനടുത്ത് ഭൂമി പല വ്യക്തികളില്‍ നിന്നായി വിട്ടു കിട്ടി. ഭാരവാഹികളുടെ പേരില്‍ തുടങ്ങിയ ജോയിന്റ് അക്കൗണ്ട് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്.
നിലമ്പൂരിന് താങ്ങായി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
പ്രളയം ഏറെ ബാധിച്ച നിലമ്പൂരിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത്, മംഗലപുരം ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട്, വാമനപുരം, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 200 ഓളം പേര്‍ സംഘത്തിലുണ്ട്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്കോട് മധു, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ് ബിജു എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്. ഇന്ന് കൂടുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]