വിവാഹ സല്‍കാരം മാറ്റിവെച്ച് വേങ്ങര പഞ്ചായത്തംഗം പ്രളയബാധിത കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കി

വേങ്ങര: പ്രളയത്തെ തുടര്‍ന്ന്‌നേരത്തെ നിശ്ചയിച്ച മകന്റെ വിവാഹച്ചടങ്ങുകള്‍ ഒഴിവാക്കി, പ്രളയബാധിത കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കിക്കൊണ്ട് വേങ്ങര പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അഷ്‌റഫ് പറാഞ്ചേരി. മകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ യും ഊരകംവെങ്കുളം സ്വദേശി മുഹ്‌സിന യും തമ്മിലായിരുന്നു വിവാഹം. നേരത്തെ നിശ്ചയിച്ചുറച്ച വിവാഹദിനത്തോടടുത്താണ് കാലവര്‍ഷം ശക്തി പ്രാപിച്ച് പ്രളയമായി മാറിയത്.തന്റെ അയല്‍വാസികളും സുഹൃത്തുക്കളും ദുരിതം താണ്ടുമ്പോള്‍ വിവാഹ സല്‍ക്കാരം ഉചിതമല്ലെന്ന തിരിച്ചറിവാണ് സല്‍ക്കാരം ഒഴിവാക്കി ദുരിത ബാധിതര്‍ക്ക് ഭക്ഷണകിറ്റ് നല്‍കാന്‍ തീരുമാനിക്കുന്നതിലെത്തിയത്. പത്തു മുച്ചി സുബൈദ പാര്‍ക്കിലായിരുന്നു വിവാഹ ചടങ്ങുകള്‍ രണ്ടായിരത്തിലധികം പേരെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. അഷ്‌റഫിന്റെ പിതൃസഹോദരന്‍ പി.എഛ് അസ്സൈന്‍ കിറ്റ് വിതണം ഉദ്ഘാടനം ചെയ്തു. വരന്‍ അസ്ഹറുദ്ദീനും സുഹൃത്തുക്കളും ചേര്‍ന്ന് ചടങ്ങുകള്‍ നിയന്ത്രിച്ചു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]