നിങ്ങള്‍കണ്ട ഈ വീടിന്റെ ഉടമ ഇപ്പോഴും കുവൈത്തിലാണ്

നിങ്ങള്‍കണ്ട ഈ  വീടിന്റെ ഉടമ ഇപ്പോഴും കുവൈത്തിലാണ്

മലപ്പുറം: കഴിഞ്ഞ എട്ടിന് രാത്രിയിലുണ്ടായ ഉരുപൊട്ടലില്‍ പോത്തുകല്ലിലെ പാതാര്‍ഗ്രാമം പൂര്‍ണമായും നിലംപൊത്തിയപ്പോള്‍ സി.എ. ഉസ്മാന് നഷ്ടമായ താന്‍ 20വര്‍ഷമെടുത്ത് സമ്പാദിച്ച സ്വത്തുക്കള്‍. കുടുംബസ്വത്തായി ലഭിച്ച സ്ഥലം കൈമാറ്റംചെയ്തും, ഗള്‍ഫില്‍പോയി സാമ്പാദിച്ചതെല്ലാംവെച്ചാണ് പാതാറില്‍ 45സെന്റ് ഭൂമിയില്‍ ഉസ്മാന്‍ ഒരു മാളിക പണിതത്. എന്നാല്‍ ഈവീട് താമസയോഗ്യമല്ലാത്ത രീതിയിലേക്ക് തകര്‍ത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിലാണ് വീടു നില്‍ക്കുന്നത്. ഇതിനു പുറമെ വീട്ടില്‍സൂക്ഷിച്ചിരുന്ന ഭാര്യയുടേതടക്കമുള്ള സ്വര്‍ണവും ഉള്‍പൊട്ടലില്‍ നഷ്ടപ്പെട്ടതായും ഉസ്മാന്‍ പറഞ്ഞു.നിലവില്‍ വീടിനകത്തു ഒരാളുടെ അരപ്പൊക്കത്തില്‍ ചെളി നിറഞ്ഞ അവസ്ഥയാണ്. അപകടസമയത്ത് ഭാര്യ റജീനയും മക്കളും തൊട്ടടുത്തുള്ള റജീനയുടെ വീട്ടില്‍പോയതിനാലാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്. 20വര്‍ഷമായി കുവൈത്തില്‍ജോലിചെയ്യുന്ന ഉസ്മാന്റെ ഏകസമ്പാദ്യമായിരുന്നു ഈവീടും സ്ഥലവും. കഴിഞ്ഞ തവണ നാട്ടില്‍വന്നപ്പോള്‍ മുത്തമകള്‍ റസ്‌ലയുടെ വിവാഹം നടത്തി. ഇവര്‍ക്കുപുറമെ റംഷീദ്, റിന്‍ഹ, റാന്നിയ എന്നീമക്കളുണ്ട്. രണ്ടുമാസം മുമ്പു കുവൈത്തിലേക്കു തിരിച്ചുപോയ ഉസ്മാന്‍ അപകടത്തില്‍തകര്‍ന്ന വീടിന്റേ ഫോട്ടോകള്‍ ബന്ധുക്കള്‍ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തപ്പോഴാണ് കാണുന്നത്. താന്‍ 20വര്‍ഷമായി സാമ്പാദിച്ച പണംകൊണ്ട് ഘട്ടംഘട്ടമായി പടുത്തുയര്‍ത്തിയ വീടാണ് ഒരുപ്രളയംകൊണ്ട് ഇല്ലാതായതെന്നും ഇനി ഈവീട്ടില്‍ താമസയോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചെന്നതും ഉസ്മാന്‍ അറിഞ്ഞത് നെഞ്ച്‌പൊട്ടുന്ന വേദനയോടെയാണ്. അതേ സമയം സോഷ്യല്‍ മീഡിയയിലും ഉസ്മായന്റെ വീട് ഏറെ വൈറലായി മാറിയിരുന്നു. എന്നാല്‍ ഈ വീട് മറ്റുപലരുടേയും വീടാണെന്ന രീതിയിലും പ്രചരണങ്ങള്‍ നടന്നതായും ഉസ്മാന്‍ പറയുന്നു. ഉസ്മാന്റെ ഈ വീട്കാണാനാണ് പലരും പാതാറില്‍ എത്തുന്നത് തന്നെ.
വൈലറ്റും, വെള്ളയും നിറങ്ങള്‍ ചുമരിനും, നില നിറം മുകളില്‍ ഓടിനും പൂശിയവീടാണ് ഉസ്മാന്റേത്.
ഉസ്മാന് 80ലക്ഷത്തോളംരൂപയുടേയും നഷ്ടംവന്നതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.

Sharing is caring!