കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മഅ്ദിന്‍ അക്കാദമി വഹിക്കും
മലപ്പുറം: അപകടത്തില്‍ മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം. ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമി ഏറ്റെടുക്കുമെന്ന് കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. തിരൂര്‍ വാണിയന്നൂരിലെ കെ.എം. ബഷീറിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ പക്ഷത്തുനിന്ന് മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രതിഭയായിരുന്നു കെ.എം. ബഷീര്‍. ബഷീറിന്റെ മരണം കൊലപാതകമാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കണം. കുറ്റവാളിയെ നിരപരാധിയാക്കി കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള ഗൂഢാലോചനകള്‍ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ നടക്കുന്നുണ്ട്. കാര്യക്ഷമമായി അന്വേഷണം നടത്തുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅ്ദിന്‍ സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, മഅ്ദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, മഅ്ദിന്‍ പി.ആര് മാനേജര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ സംബന്ധിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]