കാലിക്കറ്റ് സര്‍വകലാശാല: പ്രളയം മൂലം നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ നല്‍കും

കാലിക്കറ്റ് സര്‍വകലാശാല: പ്രളയം മൂലം നഷ്ടപ്പെട്ട  സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ നല്‍കും

തേഞ്ഞിപ്പലം: പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നടപടികള്‍ ലഘൂകരി ക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ സ്ഥിര സമിതി തീരുമാനം. ഇതിനായുള്ള ശിപാര്‍ശ പരീക്ഷാ ഉപസമിതി സിന്‍ഡിക്കറ്റിന് സമര്‍പ്പിക്കും. കെടുതിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 20 ന് തീര്‍ന്ന എല്ലാ പരീക്ഷകളുടെയും രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 30 വരെ നീട്ടാനും സമിതി ശിപാര്‍ശ നല്‍കി.

ആറാം സെമസ്റ്റര്‍ യു ജി പരീക്ഷയുടെ മൂല്യനിര്‍ണ്ണയ പ്രതിഫലം ചെയര്‍മാന്‍മാര്‍ മുഖേന ആഗസ്റ്റ് 27, 29 തീയ്യതികളില്‍ കാമ്പസ്സില്‍ വച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി പഠന വകുപ്പുകളില്‍ ഈ വര്‍ഷം തന്നെ ഓണ്‍ലൈന്‍ ചോദ്യപ്പേപ്പര്‍ വിതരണം നടപ്പിലാക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ യോഗം ചുമതലപ്പെടുത്തി.
പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ ശേഖരിക്കുന്ന ചുമതല പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റുവഴി നടപ്പിലാക്കുന്ന നടപടി വേഗത്തിലാക്കാന്‍ പരീക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. കേരള ഗവര്‍ണ്ണര്‍ ഇതിനായി അയച്ച കത്തിനെ തുടര്‍ന്നും മൂല്യനിര്‍ണ്ണയം വേഗത്തിലാക്കുവാനുമാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Sharing is caring!