തിരൂരില്‍ ബൈക്ക് സ്വയം കത്തിനശിച്ചു, അസറുദ്ദീന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്

തിരൂരില്‍ ബൈക്ക് സ്വയം കത്തിനശിച്ചു,  അസറുദ്ദീന്റെ ബുള്ളറ്റാണ്  കത്തിനശിച്ചത്

തിരൂര്‍: റോഡരുകില്‍ നിര്‍ത്തിയിട്ട ബൈക്ക് ജനങ്ങള്‍ നോക്കി നില്‍ക്കെ സ്വയം കത്തിയമര്‍ന്നു. തിരൂര്‍ കെ.ജി. പടിയില്‍ ജീവറേജ് ഔട്ട് ലെറ്റിനു മുന്നില്‍ ഇന്നലെ വൈകീട്ട് അഞ്ചിനാണ് സംഭവം. തമിഴ്‌നാട് സ്വദേശി അസറുദ്ദീന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. ഇയാളുടെ അനുജന് വിദേശത്തേക്ക് പോകാനുള്ള യാത്രാരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി മെഡിക്കലിന് സഹോദരനുമൊത്ത് ബൈക്കില്‍ തലക്കടത്തൂരിലേക്ക് വന്നതായിരുന്നു. തിരിച്ചു പോകുമ്പോള്‍ ഇവര്‍ജീവറേജിനു മുന്നില്‍ ബൈക്കുനിര്‍ത്തി. തുടര്‍ന്ന് സ്വയം കത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. അമിതമായ പെട്രോള്‍ പുറത്തേക്കൊഴുകിയതാണ് തീപിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.നാലു മാസം മുമ്പു വാങ്ങിയതാണ് ബുള്ളറ്റ്. വാഹനം കത്തിയതിനെത്തുടര്‍ന്ന് സഹോദരങ്ങള്‍ ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക് മടങ്ങി.

Sharing is caring!