മാതാവിനെയും മൂന്നു സഹോദരങ്ങളേയും നഷ്ടപ്പെട്ട സഹോദരിമാര്‍ക്ക് കൈത്താങ്ങായി ആര്യാടന്‍ ഷൗക്കത്തും നിലമ്പൂര്‍ അര്‍ബണ്‍ബാങ്കും

മാതാവിനെയും  മൂന്നു സഹോദരങ്ങളേയും നഷ്ടപ്പെട്ട സഹോദരിമാര്‍ക്ക് കൈത്താങ്ങായി ആര്യാടന്‍ ഷൗക്കത്തും നിലമ്പൂര്‍ അര്‍ബണ്‍ബാങ്കും

മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മാതാവും മൂന്നു സഹോദരങ്ങളും നഷ്ടമായ കാര്‍ത്തികക്കും, കാവ്യക്കും കൈത്താങ്ങായി ആര്യാടന്‍ ഷൗക്കത്ത്. ഇരുവരും അപകടത്തില്‍നിന്നും രക്ഷപ്പെട്ടത് പഠിക്കാനായി ഹോസ്റ്റലിലേക്കു പോയതിനാലാണ്. ദു:ഖം സഹിക്കാനാവാതെ കണ്ണീരില്‍ കുതിര്‍ന്ന് സഹോദരികള്‍ക്ക് ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ അര്‍ബണ്‍ബാങ്കാണ് സഹായ ഹസ്തവുമായി വന്നത്. ഇരുവരുടേയും പഠനചെലവ് ബാങ്ക് വഹിക്കുമെന്ന് ഷൗക്കത്ത് പറഞ്ഞു. ഇതിന്റെ ആദ്യഘഡുവായി ഒരു ലക്ഷം രൂപ ഷൗക്കത്ത് സഹോദരികള്‍ക്ക് കൈമാറി. കുടുംബം നഷ്ടപ്പെട്ടതോടെ കണ്ണീര്‍തുരുത്തില്‍ ഇനി കാര്‍ത്തികയും കവിതയും മാത്രമാണുള്ളത്. പഠിക്കാനായി ഹോസ്റ്റലിലേക്കു പോയതായിരുന്നു സഹോദരിമാരായ കാര്‍ത്തികയും കാവ്യയും. എന്നാല്‍ ഉരുള്‍പൊട്ടല്‍ വാര്‍ത്തയറിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കവളപ്പാറയില്‍ വീടുനിന്ന സ്ഥലം വെറും മണ്‍കൂന മാത്രം. കളിയും ചിരിയുമായി വീട്ടില്‍ നിറഞ്ഞ അമ്മ സുശീലയെയും സഹോദരങ്ങളായ കാത്തലിക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കാര്‍ത്തിക് (17), കമല്‍ (8), കിഷോര്‍ (6) എന്നിവരെ മണ്ണി്ല്‍ പുതഞ്ഞ ചേതനയറ്റ ശരീരങ്ങളായാണ് തിരികെകിട്ടിയത്. പിതാവ് ബാലന്‍ ആറു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.

ആദിവാസി ഭവന പദ്ധതിയില്‍ ലഭിച്ച വീടും അഞ്ചു സെന്റ് സ്ഥലവും ഇനിയില്ല. ഉറ്റവരും നഷ്ടമായ വേദനയില്‍ കണ്ണീരുമായി എടക്കര കൗക്കാട്ടെ ബന്ധുവീട്ടിലായിരുന്നു താമസം.ഇരുവര്‍ക്കും പഠിക്കാനായി മടങ്ങിപ്പോകാന്‍ ബസുകൂലിപോലും കൈയ്യിലില്ലാത്ത അവസ്ഥ. വിവരമറിഞ്ഞ് നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തെും പഞ്ചായത്തംഗം കവിതയും എത്തിയപ്പോള്‍ കൈപിടിച്ച് വിതുമ്പിപൊട്ടുകയായിരുന്നു ഇരുവരും.
കാര്‍ത്തിക പാലക്കാട്ട് ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സിനും സഹോദരി കാവ്യ വയനാട് പുളിയാര്‍മലയില്‍ ആയുര്‍വേദ നഴ്‌സിങ് കോഴ്‌സുമാണ് പഠിക്കുന്നത്. പഠിക്കാനായി പ്രോത്സാഹനവും പണവും നല്‍കിയ അമ്മയും കുടുംബവും ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ പകച്ച നിന്ന ഇരുവരുടെയും പഠന ചെലവുകള്‍ നിലമ്പൂര്‍ അര്‍ബന്‍ബാങ്ക് ഏറ്റെടുക്കുന്നതായി ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. ആദ്യഘട്ടമായി ഇരുവര്‍ക്കും ഒരു ലക്ഷം രൂപ ഇന്നു തന്നെ നല്‍കി.. ഇവരുടെ കണ്ണീരുതോര്‍ത്താന്‍ സംരക്ഷണവുമായി ഒപ്പമുണ്ടാകുമെന്നും ഷൗക്കത്ത്
ഉറപ്പും നല്‍കി.ഒരുലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുട്ടികളുടെ ബന്ധുവീട്ടിലെത്തിയാണ് ഷൗക്കത്തും സംഘവും കൈമാറിയത്. ഷൗക്കത്തിന് പുറമെ ബാങ്ക് ഡയറക്ടര്‍ പുള്ളിയില്‍ ഷൗക്കത്ത്, ബാങ്ക്അസിസ്റ്റന്റ് മാനേജര്‍ പി.രജനി, മാനേജര്‍ എം.ശിവരാജ്, വാര്‍ഡംഗം കവിത ജയപ്രകാശ്, തോപ്പില്‍ ബാബു, കരീം, ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.

Sharing is caring!