ടിക് ടോക്ക് പ്രണയവും പീഡനവും: ഭര്‍തൃമതിയുടെ പരാതിയില്‍ വള്ളുവമ്പ്രം സ്വദേശിയായ യുവാവ് അറസ്റ്റില്‍

ടിക് ടോക്ക് പ്രണയവും പീഡനവും:  ഭര്‍തൃമതിയുടെ പരാതിയില്‍  വള്ളുവമ്പ്രം സ്വദേശിയായ യുവാവ് അറസ്റ്റില്‍

മഞ്ചേരി: ടിക് ടോക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം സ്വദേശി കറളിക്കാടന്‍ മുഹമ്മദ് ആസിഫ് (27)നെയാണ് സി.ഐ സി. അലവി അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ 24 കാരിയുടെ പരാതിയിലാണ് പ്രതിക്കെതിരെ മഞ്ചേരി പോലീസ് ബലാല്‍സംഗത്തിന് കേസെടുത്തത്. ടിക് ടോക് പ്രേമികളായ കമിതാക്കള്‍ വിവാഹം കഴിക്കാന്‍ തിരുമാനിക്കുകയായിരുന്നു. ഇതിനായി യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനവും നേടിയിരുന്നു. പാലക്കാട് ഒറ്റപ്പാലം പത്തിരിയാല്‍ സ്വദേശിനിയായ യുവതിക്ക് ഭര്‍ത്താവും എട്ട്, അഞ്ച് വയസ് പ്രായമുള്ള രണ്ട് മക്കളുണ്ടെന്നതും നേരത്തെ തന്നെ അറിയിച്ചില്ലെന്ന് പറഞ്ഞ് കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് സംഭവം കേസായത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Sharing is caring!