അയിലക്കാട് കെ.വി.മുഹമ്മദ് ഹാജി അന്തരിച്ചു
എടപ്പാള്‍: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അയിലക്കാട് കടവില്‍ വളപ്പില്‍ മുഹമ്മദ് ഹാജി എന്ന കെ.വി.മുഹമ്മദ് ഹാജി അയിലക്കാട് (85) നിര്യാതനായി.കുറച്ച് കാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി ഏഴുമണിയോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.എം.ഇ.എസ് ദേശീയ ട്രഷറര്‍,സംസ്ഥാന വൈസ് പ്രസിഡന്റ്, എടപ്പാള്‍ ദാറുല്‍ ഹിദായ സ്ഥാപനങ്ങളുടെ ട്രഷറര്‍,കാരത്തൂര് തര്ബിയ്യത്തുല്ഇസ്ലാം സഭ പ്രസിഡന്റ്
, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ അംഗം,അയിലക്കാട് മഹല്ല് ജമായത്ത് പ്രസിഡന്റ്,വാഫി കോളേജ് പ്രസിഡന്റ്,ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്കൂള്‍ മേനേജര്‍, അയിലക്കാട് ക്യാംപ് ആന്റ് എം സ്കൂള്‍ ട്രസ്റ്റ് ചെയര്മാന് ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് അയിലക്കാട് ജുമാ മസ്ജിദില്‍ നടക്കും. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിങ്ങ് കോളോ ജ് ട്രഷറര്‍, വളാഞ്ചേരി കെ.വി.എം കോളോജ് ചെയര്‍മാനുമാണ് എം.ഇ.എസ് മുന്‍ സംസ്ഥാന ട്രഷറര്‍ ,അഖിലേന്ത്യാ ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
അടിമാലി മാലിക്ക് ദീനാര്‍ ഇസ്ലാമിക് കോളേജ് ചെയര്മാന്, പൊന്നാനി താലൂക്ക് മുസ് ലിം ഓര്‍ഫനേജ് അസോസിയേഷന് ട്രഷറര്‍, ചങ്ങരംകുളം മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡണ്ട്, അയിലക്കാട് തേരറ്റ് കായല്‍ കോള്‍പ്പടവ് പ്രസിഡണ്ട്, കൊച്ചിന് പബ്ലിക്ക് സ്കൂള്‍ ഡയറക്ടര്‍, പട്ടിക്കാട് ജാമിഅ നൂരിയ അറബിക്ക് കോളേജ് മെമ്പറും വിവിധ മതസ്ഥാപനങ്ങളുടെ ഭാരവാഹിയുമാണ്
അഞ്ച് പതിറ്റാണ്ടിലേറെ കാലമായി കാളപ്പൂട്ട് രംഗത്ത് കേരളത്തിലെ മികച്ച കന്നുകളുടെ ഉടമയുമാണ്. ഇന്റോര്‍, നാഗ്പ്പൂര്‍, കാണ്‍പ്പൂര്‍, കട്ടക്ക്, കല്‍ക്കത്ത, ബര്‍മ്മ, മംഗലാപ്പുരം, ഇദ്ധോനേഷ്യ എന്നിവിടങ്ങളില്‍ അടക്ക വ്യാപാരിയുമായിരുന്നു ഭാര്യ: ആയിഷ ബീവി മക്കള്‍: ബാവ ( ബിസിനസ്സ്), സക്കീര്‍ ഹുസൈന് (ബിസിനസ്സ്), ഫാത്തിമ്മ, സുലൈഖ മരുമക്കള്‍: ഫൗസിയ, നസ്റിന്, സാജിത, മുഹമ്മദ് ഹസ്സന് ( ഫറോക്ക്), ഡോ: മഹ്ഫൂസ് റഹീം സഹോദരങ്ങള്‍: ഇബ്രാഹിം, നബീസ, റാബിയ പരേതരായാ അബ്ദുള്‍ ഖാദര്‍, അബ്ദു, അബൂബക്കര്‍, കുഞ്ഞിമ്മ, കുന്‍സു, കുഞ്ഞിമോള്, ഫാത്തിമ്മ.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




