ഉരുള്‍പൊട്ടലിന് മുഖ്യകാരണം ക്വാറികളാണെന്ന വാദം ശരിയല്ലെന്ന് ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. ജയപ്രകാശ്
മലപ്പുറം : മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പെടെ സംസ്ഥാനത്തുണ്ടായ ഉരുള്‍പൊട്ടലിന് മുഖ്യകാരണം ക്വാറികളാണെന്ന വാദം ശരിയല്ലെന്ന് ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. ജയപ്രകാശ്. ഉരുള്‍പൊട്ടലിന് ശാസ്ത്രീയമായ നിരവധി കാരണങ്ങളുണ്ട്. ഭൂകമ്പം, മണ്‍സൂണിന് ശേഷമുണ്ടാവുന്ന ജലസംഭരണംമൂലം ഡാമുകളിലെ ജലമര്‍ദ്ദം മൂലമുണ്ടാവുന്ന ഭൂകമ്പം, ഹൈഡ്രോസെസ്മിസ് ഭൂകമ്പം ഇത്തരത്തില്‍ നിരവധി പാരിസ്ഥിതികമായ കാരണങ്ങളുണ്ട്. അത് ഉരുള്‍പൊട്ടലിന് വളരെ ചെറിയ ശതമാനം മാത്രമാണ് ക്വാറികളിലെ ഖനന പ്രവര്‍ത്തനങ്ങള്‍ കാരണമാവുന്നതെന്നും അതിനാല്‍ ക്വാറികളെ പൂര്‍ണ്ണമായും അധിക്ഷേപിച്ച് ഒറ്റപ്പെടുത്തുന്ന പ്രവണത കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ സാധാരണ ഉരുള്‍പൊട്ടലിന് കാരണമാകാറില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്വാറി, ക്രഷര്‍ കോ. ഓര്‍ഡിനേഷന്‍ കണ്‍വെന്‍ഷനില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
ക്വാറി ക്രഷര്‍ സ്ഥാപനങ്ങളില്‍ ഖനനം, വില്‍പ്പന എന്നിവ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കും ക്വാറി, ക്രഷര്‍ കോ. ഓര്‍ഡിനേഷന്‍ കണ്വെന്ഷന് തീരുമാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ക്വാറി, ക്രഷര്‍ വ്യവസായത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് പൊതുജന പരിസ്ഥിത, മധ്യമ പ്രചരണങ്ങള്‍ കൊണ്ടെത്തിക്കുമെന്നും കണ്വെന്ഷന് അഭിപ്രായപ്പെട്ടു. ക്വാറി, ക്രഷര്‍ വ്യവസായത്തിന് നേരെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിച്ച് നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ , പൊതുജനം, പരിസ്ഥിതി, മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് സൗകര്യം ഒരുക്കിതരണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
കെ എം കോയാമു അധ്യക്ഷത വഹിച്ചു. ഡോ. ജയപ്രകാശ് ക്ലാസെടുത്തു. വി കെ ആലി മൊയ്തീന് ഹാജി, ജമാല്‍ മുഹമ്മദ്, പി ടി ഗഫൂര്‍, നാലകത്ത് റിയാസ്, കെ ബി അബ്ദുറഹിമാന്, പോര്‍ട്ട്ലാന്റ് ഷെരീഫ് , ബീരാന്‍കുട്ടി, റിയാസ് കാലിക്കറ്റ് ഗ്രാനൈറ്റ് ,തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]