ചേരിയം മലയിലെ ഉരുള്‍പൊട്ടല്‍ വിദഗ്ധ സമിതി പരിശോധിക്കണം

ചേരിയം മലയിലെ ഉരുള്‍പൊട്ടല്‍  വിദഗ്ധ സമിതി പരിശോധിക്കണം

മങ്കട: ചേരിയം , പന്തലൂര്‍ മലനിരകളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ വിദഗ്ധ സമിതി പരിശോധിച്ച് നാട്ടുകാരുടെ ആശങ്കയകറ്റണമെന്ന് സൈന്‍ മങ്കട ആവശ്യപെട്ടു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായാണ്‌ചേരിയം മലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടാകുന്നത്.
ചേരിയം കൂട്ടില്‍ , വേരുമ്പിലാക്കല്‍ ,കടന്നമണ്ണ പ്രദേശങ്ങളെ ബാധിക്കുന്ന ചേരിയം മലയില്‍ മാത്രമായി മൂന്ന് സ്ഥലങ്ങളിലാണ് വലിയതോതില്‍ ഉരുള്‍ പൊട്ടലുണ്ടായത്.കിഴക്ക് ചെമ്പ, വെട്ടിലാല, പടിഞ്ഞാറ് ഭാഗങ്ങളിലാണ് ഈ വര്‍ഷം ഉരുള്‍ പൊട്ടിയത്. വെട്ടിലാലയില്‍ താമസിക്കുന്ന ആറ് ആദിവാസി കുടുംബങ്ങളും മറ്റു ഏതാനും വീടുകളുംതലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത് . കുരങ്ങന്‍ ചോല ഉള്‍പെടുന്ന ചേരിയം മലയുടെ തന്നെ ഭാഗമായപന്തലൂര്‍ മലയില്‍ എട്ട് ഭാഗത്ത് ഉരുള്‍ പൊട്ടി റോഡുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. ഇതോടെ ചേരിയം മലയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് സ്റ്റേഷനും ഒറ്റപെട്ടു.
കൂട്ടില്‍ ,ചേരിയം ,വേരുമ്പിലാക്കല്‍ ഭാഗങ്ങളില്‍ നിന്നായി ഇരുപതിലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. മലയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്വാറികളുടെ ഫലമായി കഴിഞ്ഞ വര്‍ഷവും കുരങ്ങന്‍ ചോല , പന്തല്ലൂര്‍ ഭാഗങ്ങളില്‍
ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുന്നതിനുമായി പ്രദേശത്ത് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപെട്ടു. ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സൈന്‍ മങ്കട ടീം സന്ദര്‍ശിച്ച്വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാകലകടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. സൈന്‍ മങ്കട സെക്രട്ടറിഇഖ്ബാല്‍ മങ്കട, കെ.ഹാരിസ്, വൈസ് പ്രസിഡന്റ്‌ഗോപാലന്‍ മങ്കട, എം.മുഹമ്മദ് മുസ്തഫ, നസീര്‍ മങ്കട, പി. ഹംസ, പ്രവാസി ഫോറം പ്രതിനിധി സമദ് ആലങ്ങാടന്‍,പി. ഷഹല്‍, മുനീര്‍ മങ്കട, ട്രോമ കെയര്‍ പ്രതിനിധി ആരിഫ് കൂട്ടില്‍ , ഗോകുല്‍, ബാബു മാമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!