ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
എടപ്പാള്‍: പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയില്‍ പന്താപാലത്തിന് സമീപം സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മണ്ണാര്‍ക്കാട് കണ്ടമംഗലം പള്ളത്ത് അലിയുടെ മകന് നിഷാദ് (26) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് കണ്ടമംഗലം തയ്യില്‍ ഹമീദിന്റെ മകന് മിന്‍ഷാദ് (25), കാലടി പഞ്ചായത്ത് അംഗം നൗഫല്‍.സി. തണ്ടിലത്തിന്റെ മകന് ഹാദി(12) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.തിങ്കളാഴ്ച വൈകീട്ട് 5.15-ഓടെയാണ് അപകടമുണ്ടായത്. പൊന്നാനി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്ക് സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഷാദിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരിക്കേറ്റ മിന്ഷാദിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ഹാദിനെ തൃശ്ശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




