കോട്ടക്കല്‍ അല്‍മാസ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി യുവതി മരിച്ചു
വേങ്ങര: ചികിത്സക്കായി പ്രവേശിപ്പിച്ച രോഗിയായ യുവതി കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചു. കച്ചേരിപ്പടി കുണ്ടൂര്‍ ചോലക്ക് സമീപം മാടക്കായി സന്തോഷിന്റെ ഭാര്യ രമ്യ (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോട്ടക്കലില്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഉച്ചക്കു ശേഷം 3.30 ഓടെയാണ് മൂന്നാം നിലയില്‍ നിന്നും ചാടിയത്. തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കോട്ടയ്ക്കല്‍ എസ്.ഐ: റിയാസ് ചാക്കീരി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്വെച്ച്പോസ്റ്റ്മോര്ട്ടംചെയ്തു. സംഭവത്തില്‍ ബന്ധുക്കള്‍ക്കും, ആശുപത്രിക്കാര്‍ക്കും പരാതിയില്ലെന്നും പോലീസ് പറഞ്ഞു. മക്കള്‍: സ്വാതി ,അശ്വിന്, ശിഖ. അച്ഛന്: പാങ്ങ് ചെങ്ങാണ കുഞ്ഞന്‍, മാതാവ്: ലീല. സഹോദരങ്ങള്‍: സൗമ്യ, രമേഷ്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]