നടന്‍ മോഹന്‍ലാലിന്റെ ഇടപെടല്‍, തിരൂരില്‍ മരിച്ച അബ്ദുല്‍റസാഖിന്റെ കുടുംബത്തെ സഹായിക്കും

നടന്‍ മോഹന്‍ലാലിന്റെ ഇടപെടല്‍,  തിരൂരില്‍ മരിച്ച  അബ്ദുല്‍റസാഖിന്റെ  കുടുംബത്തെ സഹായിക്കും

തിരൂര്‍: വെള്ളക്കെട്ടില്‍ വീണ മകനെയും ബന്ധുവിനെയും രക്ഷിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെട്ട അബ്ദുല്‍റസാഖിന്റെ കുടുംബത്തിന് മോഹന്‍ലാലിന്റെ സഹായ ഹസ്തം. മക്കളുടെ പഠനം ഏറ്റെടുത്ത വിശ്വശാന്തി ഫൗണ്ടേഷന്‍, കൂടുംബത്തിന് അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ കൈമാറി. പ്ലസ് വണ്ണിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവും ഇനി ഫൗണ്ടേഷന്‍ വഹിക്കും. സംവിധായകനും നടനുമായ ഫൗണ്ടേഷന്‍ ഡയറക്ടറുമായ മേജര്‍ രവി അബ്ദുറസാഖിന്റെ ഭാര്യവീട്ടിലെത്തിയാണ് തുക കൈമാറിയത്. മോഹല്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള ഫൗണ്ടേഷനാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനാണ്
തിരൂന്നാവായ സൗത്ത് പല്ലാറില്‍ കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കട്ടില്‍ വീണ റസാഖിന്റെയും സഹോദരന്റെയും മക്കളായ നിഹാന്‍, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ തിരൂര്‍ മിഷന്‍ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. കുടുംബത്തിന്റെ എക ആശ്രയമായിരുന്ന റസാഖിന്റെ വേര്‍പാട് നാടിന്റെയും നൊമ്പരമായി മാറി, വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹന്‍ലാല്‍ തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ധനസഹായം കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് ആണ്‍മക്കളുടെയും ഡിഗ്രി വരെയുള്ള ചെലവ് ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീടിന്റെ ആവശ്യമുണ്ടെങ്കില്‍ പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുമെന്നും മേജര്‍ രവി പറഞ്ഞു
ഈ റസാഖിന്റെ മക്കളെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഒരു മണിക്കൂര്‍ നേരം റസാഖിന്റെ മക്കളെ ആശ്വാസവാക്കുകള്‍ കൊണ്ട് ധൈര്യം പകര്‍ന്ന് നല്‍കി മേജര്‍ രവി തന്റെ കയ്യിലുള്ള മുഴുവന്‍ പണവും കുട്ടികള്‍ക്ക് നല്‍കിയാണ് മടങ്ങിയത്.

Sharing is caring!