കോട്ടുക്കുന്നില്‍ മണ്ണിടിഞ്ഞവീണ് അമ്മയും,ഭാര്യയും, പിഞ്ചുംകുഞ്ഞും മരിച്ച ശരതിന് നഗരസഭയുടെ ഫ്‌ളാറ്റ്

കോട്ടുക്കുന്നില്‍ മണ്ണിടിഞ്ഞവീണ് അമ്മയും,ഭാര്യയും, പിഞ്ചുംകുഞ്ഞും മരിച്ച ശരതിന് നഗരസഭയുടെ ഫ്‌ളാറ്റ്

മലപ്പുറം: മഹാ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട കോട്ടക്കുന്നിലെ ശരതിന്റെ കുടുംബത്തിന് നഗരസഭ നല്‍കിയ ഫ്‌ളാറ്റിലേക്കുള്ള ഗൃഹോപകരണങ്ങള്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് നല്‍കും. കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ശരതിന്റെ ഭാര്യയും മകനും അമ്മയും മരണപ്പെട്ടിരുന്നു. ഇവര്‍ താമസിച്ച വാടക വീട് പ്രളയത്തില്‍ മണ്‍കൂന മാത്രമായി മാറി. പിതാവും ഡിഗ്രിക്ക് പഠിക്കുന്ന അനിയനുമടങ്ങുന്ന കുടുംബത്തിന് നഗരസഭക്ക് കീഴില്‍ കൈനോട് പാമ്പാടുള്ള കിളിയ മണ്ണില്‍ യാക്കൂബ് സ്മാരക ഫ്‌ളാറ്റിലെ 124-ാം നമ്പര്‍ വീട് നഗരസഭ അനുവദിച്ചിരുന്നു, ഇതിലേക്കാവശ്യമായ കട്ടില, മേശ, അടുക്കള ഉപകരണങ്ങള്‍ എന്നിവ ബാങ്ക് വഹിക്കുമെന്ന് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചറുമായുള്ള ചര്‍ച്ചയില്‍ അറിയിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് പി.പി. ഹനീഫ, ഡയരക്ടര്‍ മച്ചില്‍ റഹീം, നഗരസഭാ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, ഹംസ കപ്പൂര്‍, കെ. സിദ്ദീഖ്, ശരതിന്റെ ബന്ധുക്കളും കൂട്ടുകാരും സംബന്ധിച്ചു. കുടുംബാംഗങ്ങള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ മലപ്പുറം കുന്നുമ്മല്‍ നിര്‍മ്മല്‍ ഭവനിലെ പൂളത്തൊടി സോമനാഥന്‍ പതിനായിരം രൂപ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചറെ ഏല്‍പിച്ചു.

Sharing is caring!