മലപ്പുറം സ്പിന്നിംഗ്മില്ലിന് സമീപം കഞ്ചാവ് ചെടികള്‍

മലപ്പുറം : മലപ്പുറം സ്പിന്നിംഗ്മില്ലിന് സമീപത്തായി തെക്ക് വടക്കായി കിടക്കുന്ന സ്പിന്നിംഗ്മില്‍ -പാണക്കാട് റോഡില്‍ കിഴക്ക് വശം സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റിന് അരികില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മലപ്പുറം എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി.അശോക്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടറും പാര്‍ട്ടിയും ടി ഇലക്ട്രിക് പോസ്റ്റിന് അരികില്‍ നടത്തിയ പരിശോധനയില്‍ 170 സെ.മി, 103 സെ.മി, 72 സെ.മി വീതം ഉയരമുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഈ സ്ഥലത്തിന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കും പരിസരവും ഉള്‍കൊള്ളുന്ന സ്ഥലം വിജന പ്രദേശമാകയാല്‍ പലപ്പോഴും കഞ്ചാവ് വലിക്കാരുടെ ശല്യമുള്ളതിനാല്‍ ഈ സ്ഥലം എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ നെച്ചിയില്‍ വിജയന് , ടി.വി ജ്യോതിഷ്ചന്ദ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാബുരാജന്.എം സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷംസുദ്ദീന്.വി.കെ, റാശിദ്.എം വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജിഷ.വി ഡ്രൈവര്‍ വി.ശശീന്ദ്രന് എന്നിവരും പങ്കെടുത്തു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]