നൂറാടി പുഴയുടെ തീരത്ത് താമസിക്കുന്ന വീടുകള്‍ അപകടാവസ്ഥയില്‍
മലപ്പുറം : വടക്കേമണ്ണ നൂറാടിപ്പുഴയുടെ തീരത്ത് വലിയതൊടുവില്‍ താമസിക്കുന്ന വീടുകള്‍ കടുത്ത ഭീഷണി നേരിടുന്നു. പ്രളയം നേരിട്ട ദുരിതം ഈ പ്രദേശത്തുകാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ ഭാഗത്തെ വീടുകള്‍ നില്ക്കുന്ന സ്ഥലം പുഴയിലേക്ക് ഇടിഞ്ഞ അവസ്ഥയിലാണുള്ളത്. ഇവിടെ ഉണ്ടായിരുന്ന വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ ഇതോടെ നശിച്ചിട്ടുണ്ട്. വീടുകള്‍ ഏത് നിമിഷവും പുഴയിലേക്ക് ഇടിയുമെന്ന ഭീതിയിലാണ് ഈ പ്രദേശത്തുകാര്‍. കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഴയില്‍ ഈ ഭാഗം പുഴയിലേക്ക് താഴ്ന്നിരുന്നു. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വടക്കേമണ്ണ വലിയതൊടു ഭാഗത്തെ പുഴയിലേക്ക് ഇടിഞ്ഞ സ്ഥലങ്ങളും വീടുകളുടെ ദുരാവസ്ഥയും പി. ഉബൈദുള്ള എം എല്‍ എ സ്ഥലത്തെത്തി നേരില്‍ ബോധ്യപ്പെട്ടു. പുഴയുടെ ഭിത്തി കെട്ടി സംരക്ഷിക്കാന്‍ ആര് എം എഫ് ഫണ്ട് നിലവില്‍ ഉണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ് ഉപയോഗിക്കാതിരിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും കൂടുതല്‍ അപകടാവസ്ഥയിലാവുന്നതിനു മുമ്പ് ഇടിഞ്ഞുപോയ ഭാഗം അടക്കം പുഴയോട് ചേര്‍ന്നുള്ള പ്രദേശം ആര് എം എഫ് ഫണ്ട് ഉപയോഗിച്ച് ഭിത്തി കെട്ടി സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, കെ എന്‍ ഷാനവാസ്, വിഇഒ വിമല്‍കുമാര്‍, എം നൗഷാദ്, കെ പി ശെരീഫ്, ആഫീഫ് പറവത്ത്, പി പി ഹനീസ്, വി ടി ജസീര്‍, പി പി മുജീബ്, കെ പി സിദ്ധീഖ്, ഹനീഫ മച്ചിങ്ങല്‍, യോഗ്യന്‍ ഹംസ മാസ്റ്റര്‍ എന്നിവര്‍ എം എല്‍ എ യെ അനുഗമിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




