കൊച്ചിയില്‍ നിന്നും മലേഷ്യ വഴി ചൈനയിലേക്കുള്ള യാത്രയ്ക്കിടെമലപ്പുറത്തുകാരന്‍ വിമാനത്തില്‍ വെച്ച് മരിച്ചു

കൊച്ചിയില്‍ നിന്നും മലേഷ്യ വഴി ചൈനയിലേക്കുള്ള  യാത്രയ്ക്കിടെമലപ്പുറത്തുകാരന്‍  വിമാനത്തില്‍ വെച്ച് മരിച്ചു

മലപ്പുറം: കൊച്ചിയില്‍ നിന്നും മലേഷ്യ വഴി ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ വച്ച് മരിച്ചു. മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഷാജഹാന്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് കൊച്ചിയില്‍ നിന്നും മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സുഹൃത്തിന്റെ കൂടെ ചൈനയിലേക്ക് യാത്ര തിരിച്ച ഷാജഹാന് മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് കൂടെ യാത്ര ചെയ്ത ഷിഹാബ് പറഞ്ഞു.

അതേവിമാനത്തില്‍ യാത്രക്കാരനായ ഡോക്ടറുടെ സഹായം തേടിയെങ്കിലും മലേഷ്യയില്‍ വിമാനമിറങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പ് തന്നെ മരണം സ്ഥിതീകരിക്കുകയായിരുന്നു. തുടര്‍ന്ന് ക്വാലലംപുരിലെ കെഎംസിസി പ്രവര്‍ത്തകരായ റിയാസ് ജിഫ്രി തങ്ങള്‍, മുനീര്‍ എന്നിവര്‍ ചേര്‍ന്ന് സെര്‍ഡാങ് ആശുപത്രിയില്‍ എത്തിച്ച് തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Sharing is caring!