ദുരന്തമേഖലയില്‍ പ്രാര്‍ത്ഥനാ വചനങ്ങളുമായി സമസ്തയുടെ നേതക്കളെത്തി
മലപ്പുറം: ഉരുള്‍പ്പൊട്ടലും മലവെള്ളപ്പാച്ചിലിലുമായി ഒരു നാട് തന്നെ ഇല്ലാതായ ദുരന്തഭൂമിയില്‍ ആശ്വാസവാക്കുകളും പ്രാര്‍ത്ഥന മന്ത്രങ്ങളുമായി / വചനങ്ങളുമായി സമസ്ത നേതാക്കളെത്തി.നിലമ്പൂര്‍ പോത്ത് കല്ലിലെ കവളപ്പാറ ജുമാ മസ്ജിദ് മഹല്ലിലാണ് ‘ഏറ്റവും കൂടുതല്‍ മരണത്തിനട യാക്കിയ ഉരുള്‍പൊട്ടലുണ്ടായത്. ഇപ്പോഴും മീറ്ററുകള്‍ ആഴത്തില്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഏഴ്മൃതദേഹങ്ങളാണ് കിട്ടിയത്. പള്ളിയില്‍ ഒരു മിച്ച് കൂടിയ മഹല്ല് നിവാസികളും പ്രവര്‍ത്തകരും നിറകണ്ണുകളുമായാണ് നേതാക്കളുടെ സമാശ്വാസവാക്കുകള്‍ ശ്രവിച്ചത്.തുടര്‍ന്ന് ഭൂദാനം, ശാന്തിഗ്രാം,പനങ്കയം ,അമ്പു ട്ടാം പെട്ടി, വെളുമ്പിയാം പാടം, കുനിപ്പാല തുടങ്ങിയ ദുരന്ത സ്ഥലങ്ങളും നേതാക്കള്‍ സന്ദര്‍ശനം നടത്തി. തകര്‍ന്നടിഞ്ഞ മദ്രസകളും മണ്ണും കല്ലും ചളിയും നിറഞ്ഞ് കിടക്കുന്ന വീടുകളും മദ്രസ ,ആരാധനാലയമുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ശുചീകരിക്കുന്ന എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരേയും നേതാക്കളെയും സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി. ജീവിത മാര്‍ഗ്ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ വിദ്യാഭ്യാസ സ്ഥാപന സകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തനക്ഷമമാക്കാന്‍ പ്രസ്ഥാനം കൂടെയുണ്ടാകുമെന്നും നേതാക്കള്‍ മഹല്ല് നിവാസികള്ക്കുറപ്പ് നല്കി.
പരിക്ഷണങ്ങളില് അടിപതറാതെ പരസ്പര സനഹാര്ദവും മൈത്രിയുംനിലനിലര്ത്തി ഈ ദുരന്തത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നാണ് പണ്ഡിത നേതൃത്വം മടങ്ങിയത്. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, അബ്ദുള്ള മുസ്ലിയാര് താനാളൂര്‍, അലവി സഖാഫി കൊളത്തൂര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി.എസ്.ഫൈസി, പി.എം.മുസ്തഫ മാസ്റ്റര്‍, കെ.പി .ജമാല്‍ കരുളായി, അലവിക്കുട്ടി ഫൈസി, എം.അബ്ദുറഹ്മാന്, സിദ്ധീഖ് സഖാഫി വഴിക്കടവ് നേത്യത്വം നല്കി
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]