മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചരണം നടത്തിയ മലപ്പുറത്തെ ലീഗ് നേതാവിനെതിരെ കേസെടുത്തു

മലപ്പുറം: വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരണം നടത്തിയതിനാണ് ലീഗ് നേതാവ് കൂടിയായ കൈനോട്ട് അലിക്കെതിരെ മലപ്പുറം പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. പൂക്കോട്ടുംപാടം പാലിയേറ്റീവ് ഗ്രൂപ്പില്‍ ഇദ്ദേഹം ചെയ്ത പോസ്റ്റ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്വാമേധയാ കേസെടുക്കുകയായിരുന്നു
കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി നടപ്പാക്കും – മന്ത്രി
പ്രളയം നാശം വിതച്ച നിലമ്പൂര്‍ കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. കെടി ജലീല്‍. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഏതെങ്കിലും ഏജന്‍സികളെ ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കും. പരമ്പരാഗത വീടുകള്‍ക്ക് പകരം പ്രീഫാബ് മോഡലുള്‍പ്പടെയുള്ളവ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കും. ദുരിതബാധിതര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കും. തുടര്‍പ്രവര്‍ത്തനം വിലയിരുത്തുന്നതിന് രണ്ടാഴ്ചയിലൊരിക്കല്‍ കലക്ടറേറ്റില്‍ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്, എംഎല്‍എ മാരായ സി മമ്മൂട്ടി, ടിവി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, എപി അനില്‍കുമാര്‍, ആബിദ് ഹുസൈന് തങ്ങള്‍, വി അബ്ദുറഹ്മാന്, ടിഎ അഹമ്മദ് കബീര്‍, കെഎന്‍എ ഖാദര്‍, പി ഉബൈദുള്ള, എം ഉമ്മര്‍, പി അബ്ദുല്‍ഹമീദ്, പികെ ബഷീര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ല പ്രസിഡന്റ് എകെ നാസര്‍, ജില്ല കലക്ടര്‍ ജാഫര്‍ മലിക്, ജില്ല പൊലീസ് മേധാവി യു അബ്ദ്ുല്‍ കരീം, ഡിഎഫ്ഒ യോഗേഷ്കുമാര്‍ നീലഖണ്ഠ്, എഡിഎം എന്‍എം മെഹറലി, പിവി അന്‍വര്‍ എംഎല്‍എയുടെ പ്രതിനിധി സക്കരിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
മറ്റു തീരുമാനങ്ങള്‍
ന്മ പഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി നാശനഷ്ടം കണക്കാക്കും.
ന്മ അടിയന്തര സഹായം വേഗത്തില്‍ ലഭ്യമാക്കും. സഹായം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും
ന്മ അനര്‍ഹരായവര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കും.
ന്മ പുഴയുടെയും തോടുകളുടെയും തീരം സംരക്ഷിക്കുന്നതിന് പ്രകൃതി മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് പഠനം നടത്തും.
ന്മ കവളപ്പാറയിലും പാതാറിലുമുള്പ്പടെ താമസയോഗ്യമായ വീടില്ലാത്തവര്‍ക്ക് പകരം സംവിധാനമൊരുക്കുന്നത് ജില്ലഭരണകൂടത്തിന് നിര്‍ദേശം നല്കി.
ന്മ കിണറുകളിലെ ക്ലോറിനേഷന് കാര്യക്ഷമമാക്കുന്നതിന് ഡിഎംഒ യെ ചുമതലപ്പെടുത്തി.
ന്മ അതത് തദ്ദേശസ്ഥാപനങ്ങളിലെ നഷ്ടം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം
യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍
ന്മ ജില്ല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരണം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ പണം ഇങ്ങനെ കണ്ടെത്താനാവും.
ന്മ ജില്ലയിലെ ഖനനം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണം.
ന്മ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാവുന്ന രീതിയില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി തോണികളും ബോട്ടുകളും വാങ്ങുന്നതിന് അംഗീകാരം നല്‍കണം.
ന്മ നിലമ്പൂര്‍ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണം.
ന്മ ദുരന്തസാധ്യതയുള്ള മേഖലകളിലെ ജനങ്ങള്‍ക്ക് അപായ സൂചനകളും മുന്നറിയിപ്പും നല്‍കുന്നതിന് സംവിധാനമൊരുക്കണം. ഇവിടങ്ങളിലുള്ളവരുടെ മൊബൈലിലേക്ക് എസ്എംഎസ് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]