മലപ്പുറത്തെ യു.പി സ്കൂള്‍ സഹോദരങ്ങളുടെസ്കോളര്ഷിപ്പ് തുക ദുരിതാശ്വാസനിധിയിലേക്ക്

മലപ്പുറം: യു.പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സ്കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ചേലേമ്പ്ര ചേലൂപ്പാടം ആലിക്കുട്ടി മൗലവി മെമ്മോറിയല്‍ എഎംയുപി സ്കൂളിലെ വിദ്യാര്‍ത്ഥിനികളും ചേലൂപ്പാടം നീലാട്ട് അനുഗ്രഹയില്‍ കെ ഗിരീഷിന്റെയും പികെ സുനിതയുടെയും മക്കളായ കാര്‍ത്തിക ഗിരീഷ് (13) , കീര്‍ത്തന ഗിരീഷ് (8) എന്നിവരാണ് ഒബിസി സ്കോളര്‍ഷിപ്പിലൂടെ ലഭിച്ച മൂവായിരം രൂപ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഏഴാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കാര്‍ത്തികയും കീര്‍ത്തനയും പിതാവ് ഗിരീഷിനൊപ്പമെത്തി കലക്ടറുടെ ചേമ്പറില്‍ വെച്ച് സ്കോളര്‍ഷിപ്പ് തുക കൈമാറുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഇന്ഡ്രസ്ട്രീയല് തൊഴിലാളിയായ ഇവരുടെ പിതാവ് ഗിരീഷ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇത്തവണയും ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് ഗിരീഷിന്റെ തീരുമാനം.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]