മലപ്പുറം കവളപ്പാറയില്‍ പുറത്തെടുത്തത്31 മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ളത് 28പേരെ

മലപ്പുറം കവളപ്പാറയില്‍  പുറത്തെടുത്തത്31 മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ളത്  28പേരെ

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 59പേരില്‍ ഇതുവരെ പുറത്തെടുത്തത് 31പേരുടെ മൃതദേഹങ്ങള്‍. ഇനിയും കണ്ടെത്താനുള്ളത് 28പേരെ. ഇന്ന്‌ മാത്രം പുറത്തെടുത്ത് ഏഴു മൃതദേഹങ്ങള്‍. ആറ് സ്ത്രീകളുടേയും, ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്നലെ പുറത്തെടുത്തത്. വിജീഷ്(34), ഭവ്യ(22), കല്യാണി(22), ചക്കി(80), വിജയലക്ഷ്മി(15), വിഷ്ണുപ്രിയ(10) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കവളപ്പാറ ദുരന്തഭൂമിയില്‍നിന്നും കണ്ടെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തീലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Sharing is caring!