നൗഷാദിനെയും അബ്ദുല്ലയെയും അഭിനന്ദിച്ച് ഹൈദറലി തങ്ങളും മുനവ്വറലി തങ്ങളും

നൗഷാദിനെയും  അബ്ദുല്ലയെയും അഭിനന്ദിച്ച്  ഹൈദറലി തങ്ങളും  മുനവ്വറലി തങ്ങളും

മലപ്പുറം: പ്രളയക്കെടുതിയെ തുടര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന നാടിനെ പ്രതീക്ഷയിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ കൈനിറയെ കരുതലുമായി ആശ്വാസം നല്‍കാനുള്ള ആവേശമായി മുന്നോട്ട് വന്ന
എറണാംകുളം സ്വദേശിയായ നൗഷാദിനെയും അബ്ദുല്ല തൃക്കുന്നപ്പുഴയെയും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വിളിച്ച് അഭിനന്ദിച്ചു.

‘നിങ്ങള്‍ ചെയ്തത് അതിമഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും, അതിന് തുല്യമായ മറ്റൊന്നില്ലെന്നും, ഈ മഹത്തായ ഉദ്യമവുമായി മുന്നോട്ട് വന്ന നിങ്ങള്‍ക്ക് അല്ലാഹു സകല അനുഗ്രഹവും ചൊരിയട്ടെ’ യെന്നും ഇരുവരും പറഞ്ഞു.

സ്വന്തം കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിതാശ്വാസത്തിനായി നല്‍കുകയായിരുന്നു ഇരുവരും. തൃക്കുന്നപ്പുഴ- അണ്ടോളില്‍ അബ്ദുല്ല മുസ്ലിംലീഗ് കുടുംബാംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂണിറ്റ് പ്രസിഡന്റുമായ അബ്ദുല്ല അണ്ടോളില്‍, തന്റെ അണ്ടോളില്‍ ബ്യൂട്ടിക് എന്ന വസ്ത്രശാലയിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മുഴുവന്‍ വസ്ത്രങ്ങളും പ്രളയബാധിതര്‍ക്കായി സംഭാവന ചെയ്യുകയായിരുന്നു. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണത്തിലൂടെയാണ് അദ്ദേഹം സംഭാവന നല്‍കിയത്.

Sharing is caring!