സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി തിരൂര്‍ വെട്ടം ആലിശ്ശേരിയിലെ പി.പി.അബ്ദുള്ളക്കുട്ടി സ്മാരക വായനശാല

സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും  സജീവമായി തിരൂര്‍ വെട്ടം  ആലിശ്ശേരിയിലെ  പി.പി.അബ്ദുള്ളക്കുട്ടി സ്മാരക വായനശാല

മലപ്പുറം: ഒരുഗ്രന്ഥശാലക്കപ്പുറം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തി തിരൂര്‍ വെട്ടം ആലിശ്ശേരിയിലെ പി.പി.അബ്ദുള്ളക്കുട്ടി സ്മാരക വായനശാല.
വയനശാലയുടെ പേരില്‍ ഒരു മുഴുവന്‍ സമയ ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നതിന് പുറമെ പ്രളയ സമയത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്. വായനശാലയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഹോമിയോ ക്ലിനിക് പ്രളയസമയത്ത് ജനങ്ങളെ സേവിക്കാനായി തുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിക്കഴിഞ്ഞു. ഇതിനുപുറമെ നാട്ടിലെ പ്രായമായവരെ പടിഞ്ഞാറെക്കര അഴിമുഖം ബിച്ചിലേക്ക് ഉല്ലാസയാത്രക്കുകൊണ്ടുപോയതും വായനശാലയുടെ നേതൃത്വത്തിലാണ്.


വെട്ടംപ്രദേശത്തെ 30ഓളംപേരെയാണ് ഇത്തരത്തില്‍ ഉല്ലാസയാത്രക്കുകൊണ്ടുപോയത്. മുന്‍ തിരൂര്‍ എം.എല്‍.എ പി.പി അബ്ദുള്ള കുട്ടിയുടെ സമരണാര്‍ഥമാണു വായനശാല പ്രവര്‍ത്തിക്കുന്നത്. പ്രളയബാധിതരെ സഹായിക്കാനായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ വായനശാലയുടെ ഭാരവാഹികളും, അംഗങ്ങളും സജീവമായ ഇടപെടലുകളാണു നടത്തിവരുന്നത്. ഇതിനു പുറമെ വായനശാലയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുമ്പു നടന്ന പി.പി.അബ്ദുള്ളക്കുട്ടിയുടെ അഞ്ചാംചരമ വാര്‍ഷിക അനുസ്മരണ പരിപാടിയില്‍വെച്ചു നാട്ടിലെ നിര്‍ധനരായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ-മതഭേദമന്യേ ഭക്ഷണക്കിറ്റുകളും വിതരണംചെയ്തിരുന്നു.

Sharing is caring!