ഇനി ഞാനെന്തിന് ജീവിക്കണമെന്നാണ് ശരതിന്റെ ചോദ്യം

മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ശരത് സങ്കടക്കടലില്‍. കുഞ്ഞും അവളും അമ്മയും പോയില്ലേ, ഇനി ഞാനെന്തിന് ജീവിക്കണമെന്നാണ് ശരതിന്റെ ചോദ്യം. ശരിതിനോട് ആശ്വാസവാക്കുകള്‍ പറയാനാകാതെ ബന്ധുക്കളും വിതുമ്പുകയാണ്.
ശരത്തിനെ ആശ്വസിപ്പിക്കാനുമാകുന്നില്ല ആര്‍ക്കും. കോട്ടക്കുന്നിലെ ഉരുളുകള്‍ കവര്‍ന്നത് ചാത്തക്കുളം വീട്ടിലെ ശരത്തിന്റെ ഒന്നരവയസുള്ള കുഞ്ഞിനെയും ഭാര്യയേയും അമ്മയെയും ആണ്. ബന്ധുക്കളുടെ ദാരുദ മരണത്തേയോര്ത്ത് ശരത്തിന്റെ അച്ഛന് സത്യനും അനിയന് സജിനും പതറിയ മനസ്സുമായി ശരതിനോടൊപ്പംതന്നെയുണ്ട്. ഉറ്റവരുടെ ചലനമറ്റ ശരീരംപോലും കാണാന്‍ ശരത്തിന് നീറുന്ന ഓര്‍മകളുമായി ദിവസങ്ങളോളം ദുരന്ത ഭൂമിയുടെ സമീപത്ത് കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. മകന് ധ്രുവന്റെയും ഭാര്യ ഗീതുവിന്റെയും മൃതദേഹങ്ങള്‍ കിട്ടിയത് ഞായറാഴ്ചയും അമ്മ സരോജിനിയുടേത് തിങ്കളാഴ്ച പകല്‍ 11.30നുമായിരുന്നു.
പനിയായിരുന്ന മകന് ധ്രുവനെ ഡോക്ടറെ കാണിച്ച് വീട്ടില്‍ എത്തിയത് വെള്ളിയാഴ്ച 12നാണ്. തുടര്‍ച്ചയായ മഴയില്‍ കോട്ടക്കുന്ന് മലമുകളിലെ വെള്ളം വീടിന് മുകളിലെത്തിരുന്നു. ഗീതുവും കുട്ടിയും മുറിയിലിരിക്കെയാണ് വെള്ളം ചാലുകീറിവിടാന്‍ അമ്മ സരോജിയും ശരത്തും പുറത്തിറങ്ങിയത്. വീടിനുമുന്നിലെ റോഡില്‍ രണ്ടുപേരും എത്തിയപ്പോഴായിരുന്നു ദുരന്തം. നിമിഷനേരംകൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞു. സമീപത്തെ ടൂറിസ്റ്റ് ഹോം സിസി ടിവിയില്‍ ദുരന്ത ദൃശ്യം പതിഞ്ഞു. ദുരന്തത്തില്‍ ശരത്ത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]