മലപ്പുറം മിനി ഊട്ടിയും ദുരന്ത ഭീഷണിയില്‍
മലപ്പുറം: പ്രളയക്കെടുതിയില്‍ ഉരുള്‍പൊട്ടലുണ്ടായ വന്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മലപ്പുറം ജില്ലയിലെ മിനി ഊട്ടിയും ദുരന്ത ഭീഷണിയിലേക്കാണ് പോകുന്നതെന്ന് റിപ്പോര്‍ട്ട്.
ഇനി മലപ്പുറത്ത് കൊണ്ടോട്ടി ഭാഗത്തായി ഒരു ഉരുള്പൊട്ടലുണ്ടാകുകയാണെങ്കില് മിനി ഊട്ടി എന്ന് ആളുകള്‍ വിളിക്കുന്ന കുന്ന് ഇടിഞ്ഞു തകര്ന്നിട്ടായിരിക്കുമെന്നു ഉറപ്പാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ തന്നെ നടക്കുന്നുണ്ട്.
ഏറ്റവും ചുരുങ്ങിയത് മൂന്നു കിലോമീറ്ററുകള്‍ക്കുള്ളില്‍ പത്തോ പതിനഞ്ചോ ക്വാറികള്‍ രാവും പകലും വിത്യാസമില്ലാതെ ഇവിടെ തുരന്നു കൊണ്ടിരിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏതു നേരവും അവിടുത്തേക്കുള്ള റോഡിലൂടെ ഇരച്ചു പായുന്ന വലിയ ലോറികളെയും വാഹനങ്ങളെയും കാണാം.
ടൂറിസം സംവിധാനങ്ങള്‍ ഏറ്റവും നന്നായി ഡെവലപ് ചെയ്യാന്‍ പറ്റുന്ന ആ പ്രദേശത്ത് ഇന്ന് ക്രഷറുകളില്‍ നിന്നുള്ള ഭീകരതയാണ്.
ജില്ലയിലെ ഭൂരിഭാഗം രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ആ ചൂഷണത്തില്‍ പങ്കുണ്ട്. ഇന്ന് സഹായ ഹസ്തങ്ങള്‍ കൊണ്ട് പൊതിയുന്ന യുവജന സംഘടനകള്‍ മിനി ഊട്ടിയുടെ കുന്നിനു മുകളിലെ അനധികൃതവും അംഗീകാരവുമുള്ള എല്ലാ ചൂഷകര്‍ക്കെതിരെയും നിയമപരമായി നീങ്ങട്ടെ,
ഇപ്പോള്‍ ചെയ്യുന്ന അനുകമ്പകളില് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആ കുന്നിന്റെ താഴ്വാരങ്ങളിലായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവനുകള്‍ക്ക് വേണ്ടിയാണ് ഇനിയൊരു രാഷ്ട്രീയം പണിയേണ്ടതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]