ദുരിതാശ്വാസ ക്യാമ്പല്‍ അതിക്രമിച്ച് കയറി ഫോട്ടോയെടുത്തു ആറ് പേര്‍ക്കെതിരെ കേസ്

ദുരിതാശ്വാസ ക്യാമ്പല്‍  അതിക്രമിച്ച് കയറി ഫോട്ടോയെടുത്തു ആറ് പേര്‍ക്കെതിരെ കേസ്

മലപ്പുറം: ദുരിതാശ്വാസ ക്യാംപില്‍ അതിക്രമിച്ച് കയറി ഫോട്ടോയെടുത്ത സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. പൊന്നാനി എവിഎച്ച്എസ്എസ് പൊന്നാനിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രണ്ട് പുരുഷന്‍മാരും നാല് സ്ത്രീകളും അടങ്ങുന്ന സംഘം ക്യാംപില്‍ കയറി ദുരിതബാധിതരുടെ ചിത്രം പകര്‍ത്തുകയായിരുന്നു. പൊന്നാനി നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അധിക്രമിച്ച് കയറുക, അനുവാദമില്ലാതെ ചിത്രമെടുക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ദുരിതബാധിതരെ സഹായിക്കുന്നതും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതും അഭിനന്ദനീയമാണ്, എന്നാല്‍ കാംപ് അധികൃതരുടെയും വ്യക്തികളുടെയും സമ്മതമില്ലാതെയും സ്വകാര്യത മാനിക്കാതെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തരുത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

Sharing is caring!