പ്രളയത്തെ തുടര്‍ന്ന് ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ മലപ്പുറം ചന്തക്കുന്നുകാരന് കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: പ്രളയത്തെ തുടര്‍ന്ന് ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന് കുഴഞ്ഞു വീണു മരിച്ചു. ചന്തക്കുന്ന് ചാരംകുളത്തെ കിഴങ്ങുംമുണ്ട ഹംസ (ബാപ്പു-61) ആണ് മരിച്ചത്. മകന്റെ വീട്ടിലായിരുന്നു വെള്ളം കയറിയിരുന്നത്. ഹംസയും കുടുംബവും വീട് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനക്കായില്ല. ഭാര്യ: സുഹ്റാബി. മക്കള്‍: അനീഷ് (ഫുട്ബോള്‍ താരം). സല്‍മ, സമീറ.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]