പ്രളയക്കെടുതി വിലയിരുത്താന്‍ രാഹുല്‍ഗാന്ധി മലപ്പുറം കലക്‌ട്രേറ്റില്‍ കൂടെ കുഞ്ഞാലിക്കുട്ടിയും

പ്രളയക്കെടുതി വിലയിരുത്താന്‍ രാഹുല്‍ഗാന്ധി മലപ്പുറം കലക്‌ട്രേറ്റില്‍ കൂടെ കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ വയനാട് ലോകസഭാ എം.പികൂടിയായ രാഹുല്‍ഗാന്ധി
മലപ്പുറം കലക്ട്രറ്റിലെത്തി. മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി, എ.പി.അനില്‍കുമാര്‍ എം.എല്‍.എ, പി.സി വേണുഗോപാല്‍ എന്നിവരോടൊപ്പമാണു മലപ്പുറം കലക്ടര്‍ ജാഫര്‍മാലികുമായി ചര്‍ച്ച നടത്തിയത്.

പ്രളയ പ്രതിസന്ധിയിലായ കേരളത്തില്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എടക്കര
പോത്തുകല്‍ കവളപ്പാറയിലെ ദുരന്തഭൂമിയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയാണ് വയനാട് മണ്ഡലം ലോക്‌സഭാ എം.പികൂടിയായ രാഹുല്‍ ഗാന്ധിയും, കെ.പി.സി.സി സംസ്ഥാന സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രനുമെത്തിയത്. കെ.പി.സി.സിക്ക് ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ ദുരന്ത സ്ഥലങ്ങളില്‍ പരമാധി സഹായങ്ങളും സേവനങ്ങളും നല്‍കാന്‍ മുല്ലപ്പള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഹുല്‍ ഗന്ധി പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Sharing is caring!