പ്രളയകെടുതി ആശ്വാസവുമായി ഇ.ടി മുഹമ്മദ് ബഷീര്‍
താനൂര്‍: പ്രളയകെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരെ ആശ്വസിപ്പിക്കാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. എത്തി. താനൂര്‍ മുന്‍സിപ്പാലിറ്റിയിലേയും, താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലെ ക്യാമ്പുകളിലാണ് എത്തിയത്, പരിയാപുരം എല്‍.പി.സ്കൂള്‍, ഓല പീടിക ബദരിയ്യ മദ്രസ, കുറുങ്കാട് അരിമ്പ്രം കോളനി, ശോഭ എല്‍.പി.സ്കൂള്‍, ബി.ആര്.സി, ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്വാമ്പ് പ്രവര്‍ത്തിക്കുന്നത്, താനൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീനിവാസന് മറ്റ് ഉദ്യോഗസ്ഥരും ശോഭ സ്കൂളില്‍ ക്യാമ്പ് ചെയതിരിക്കുകയാണ്. കാരാട്, മുക്കോല പടിഞ്ഞാറ് ഭാഗം, അംബേക്കര്‍ കോളനി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്താല്‍ ചുറ്റപെട്ടാണ് കിടക്കുന്നത്, കനോലി കനാല്‍ കവിഞ്ഞെഴുകുന്നതിനാല് വീടുകളിലേക്ക് കയറിയ വെള്ളത്തിന് ഇത് വരെ കുറവ് വന്നിട്ടില്ല, മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും സംഘടനകളും ക്യാമ്പിലേക്ക് സഹായങ്ങള്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്. താനാളൂര്‍ പുത്തുക്കുളങ്ങര പ്രദേശത്ത് നാല് ദിവസമായി വൈദ്യുതി ഇല്ലാതായിട്ട്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




