കോട്ടക്കുന്ന് മണ്ണിടിച്ചില്‍; രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു
മലപ്പുറം: മരണത്തിലും കുഞ്ഞിനെ ‘കൈ’ വിടാതെ കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ മരണമടഞ്ഞ അമ്മയും, മകനും. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ മകന് ദ്രുവന്റെ കയ്യില്‍ മുറുകെ പിടിച്ച നിലയിലായിരുന്നു അമ്മ ഗീതുവിന്റെ മൃതദേഹം. അപകടത്തില്‍പെട്ട ഗീതുവിന്റെ ഭര്‍ത്താവിന്റെ അമ്മ സരസ്വതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് കോട്ടക്കുന്ന് പാര്‍ക്കിന്റെ ഒരുഭാഗം ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞ് താഴേക്ക് പതിച്ചത്. താഴെയുള്ള വീട്ടില്‍ താമസിച്ചിരുന്നവരാണ് വീടടക്കം ഒലിച്ച് പോയത്. ഗീതുവിന്റെ ഭര്‍ത്താവ് ശരത്ത് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും, അപകട സാധ്യതയും രക്ഷാപ്രവര്‍ത്തനം വൈകിച്ചു. അനധികൃത നിര്‍മാണങ്ങളും, അശാസ്ത്രിയമായ മണ്ണെടുപ്പും കോട്ടക്കുന്നിനെ അപകടമേഖലയാക്കി കഴിഞ്ഞു. ഇനിയും ഇവിടെ മണ്ണിടിയാന്‍ സാധ്യതയുണ്ട്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]