മലപ്പുറത്തിന്റെ ദുഖമായി കവളപ്പാറ

മലപ്പുറത്തിന്റെ ദുഖമായി കവളപ്പാറ

നിലമ്പൂർ: കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറ ഭൂദാനത്ത് വീണ്ടും മണ്ണിടിച്ചിൽ. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം നിറുത്തിവെച്ചു. ഇന്ന് നാല് മൃതദേഹങ്ങൾ കൂടി ഇവിടെ നിന്ന് കണ്ടെടുത്തു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. കൂടുതൽ പേർ ഇപ്പോഴും മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നു.

രാവിലെ ഈ മലയുടെ മറു വശത്ത് ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. വൈകുന്നേരത്തോടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്ടകരമാക്കി. രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

എടവണ്ണ സീതിഹാജി പാലത്തിൽ വിള്ളർ രൂപപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മറ്റ് പല പാലങ്ങൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മഴ കുറഞ്ഞത് മലപ്പുറം ന​ഗരപ്രദേശങ്ങളിലെ വെള്ളക്കെട്ടിന്റെ അളവ് കുറച്ചിട്ടുണ്ട്.

കാരത്തോടിന്റെയും, പാണക്കാടിന്റെയും ഇടയിൽ മലപ്പുറം-പരപ്പനങ്ങാടി റൂട്ടിൽ മണ്ണിടിഞ്ഞ് വീണ് ​ഗതാ​ഗതം തടസപ്പെട്ടു. ജില്ലയിലെ വിവിധ റോഡുകൾ വിണ്ടുകീറിയ അവസ്ഥയിലാണ്.

Sharing is caring!