നിലമ്പൂർ ഭൂദാനം കോളനിയിലെ ഭൂരിഭാ​ഗം പേരെ കുറിച്ചും വിവരമില്ല, രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

നിലമ്പൂർ ഭൂദാനം കോളനിയിലെ ഭൂരിഭാ​ഗം പേരെ കുറിച്ചും വിവരമില്ല, രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

നിലമ്പൂർ: കവളപ്പാറ ഭൂദാനം കോളനിയില്‍ ഏകദേശം 36 വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതെന്ന് ജില്ലാ ഭരണകൂടം. ഇവടത്തെ പതിനേഴ് കുടുംബങ്ങള്‍ അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്നു. ‍ ഇവര്‍ സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ സുരക്ഷിതരായി ഉണ്ട്. പത്തൊമ്പതോളം കുടുംബങ്ങളിലെ നാൽപത്തിയൊന്ന് പേരാണ് ഈ അപകടത്തില്‍പ്പെട്ടത്.

ദേശീയ ദുരിത നിവാരണ സേനയും, തഹസില്‍ദാരും, പോലീസ് വകുപ്പും ഉള്‍പ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്ത്വത്തിലുള്ള ഇരുപത്തി അഞ്ചം​ഗ സംഘം രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിശക്തമായ മഴയും വെളിച്ചക്കുറവും അപകട സാധ്യതയും കാരണം തിരച്ചില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ രക്ഷാപ്രര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. നാളെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്തു നിന്ന് മൂന്നുപേരുടെ മൃതശരീരം ഇന്ന് കണ്ടെടുത്തു. അറുപത് വയസായ സ്ത്രീയുടേതും, രണ്ട് കുട്ടികളുടേതുമാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

Sharing is caring!