ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണമെന്നഭ്യര്‍ഥിച്ച് കലക്ടര്‍
മലപ്പുറം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായം അഭ്യര്‍ഥിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. അവശ്യമരുന്നുകളും ഡോക്ടര്‍ മാരുടേയും നഴ്സ്മാരുടേയും വളണ്ടിയര്‍മാരുടേയും അടിയന്തര സേവനവും ആവശ്യമുണ്ടെന്നാണ് അദ്ധേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. .നിലമ്പൂര്‍ , എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 5000ല്‍ അധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ സഹായമാണ് കളക്ടര്‍ തന്റെ പേജിലൂടെ ആവശ്യപ്പെട്ടത്.
(കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്)
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ള നമ്മുടെ സഹേദരങ്ങള്‍ക്ക് മരുന്നും അടിയന്തര വൈദ്യസഹായവും ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്ത്വത്തില്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. കൂടുതല്‍ ഡോക്ടര്‍ മാരുടേയും നഴ്സ് മാരുടേയും വളണ്ടിയര്‍മാരുടേയും അടിയന്തര സേവനവും മരുന്നുകളും പല ക്യാമ്പുകളിലും ആവശ്യമായി വന്നിരിക്കുന്നു. സേവന സന്നദ്ധരായ ഡോക്ര്!മാരും നഴ്സ്മാരും വളണ്ടിയര്‍മാരും സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തരമായി എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. !ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ മരുന്നുകള്‍ നല്കാന് സന്നദ്ധരായവര്‍ അവ ക്യമ്പുകളിലേക്ക് നേരിട്ട് ലഭ്യമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു.
ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ :
1) ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326
ആവശ്യമായ വസ്തുക്കള്‍
പായ
കമ്പിളിപ്പുതപ്പ്
അടിവസ്ത്രങ്ങള്‍
മുണ്ട്
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങള്‍
ഹവായ് ചെരിപ്പ്
സാനിറ്ററി നാപ്കിന്
സോപ്പ്
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോള്‍
സോപ്പ് പൗഡര്‍
ബ്ലീച്ചിംഗ് പൗഡര്‍
ക്ലോറിന്‍
ബിസ്ക്കറ്റ്
അരി
പഞ്ചസാര
ചെറുപയര്‍
പരിപ്പ്
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]