കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ഡോര്സ്റ്റേഡിയത്തിലും വെള്ളം നിറഞ്ഞു

തേഞ്ഞിപ്പലം:കനത്ത മഴയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പി.ടി ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞു. കനത്ത മഴയില്‍ ചോര്‍ച്ച മൂലമാണ് സ്റ്റേഡിയം വെള്ളത്തിലായത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ഫ്ളോറിങ് നാശത്തിന്റെ വക്കിലായിരിക്കുകയാണ് ഇതോടെ.
ചോര്‍ച്ച പരിഹരിക്കുന്നതിന് കായിക വകുപ്പു മേധാവി നിരവധിതവണ അപേക്ഷിച്ചിട്ടും പൊട്ടിയ ഷീറ്റുകള്‍ മാറ്റാന്‍ സര്‍വ്വകലാശാല തയാറായിട്ടില്ലെന്നാണ് അക്ഷേപം.
മഴയത്ത് കായിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനുള്ള ഏക ആശ്രയമായിരുന്നു ഇന്‍ഡോര്‍സ്റ്റേഡിയം. വെള്ളം കറിയതോടെ മഴയത്ത് പരിശീലനം നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് വിദ്യാര്‍ത്ഥികളും.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]