മലപ്പുറം താലൂക്കാശുപത്രി വെള്ളത്തില്‍, രോഗികളെ എം.എസ്.പി ആശുപത്രിയിലേക്ക് മാറ്റുന്നു, കോട്ടക്കുന്നില്‍ മണ്ണിടിച്ചിലുണ്ടായി വീട് തകര്‍ന്ന് നാലുപേര്‍ വീടിനുള്ളില്‍ കുടുങ്ങി,

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം താലൂക്കാശുപത്രി വള്ളത്തിലായി. ആശുപത്രിയില്‍ https://malappuramlife.com/wp-admin/tools.phpഅഡ്മിറ്റുള്ള രോഗികളെ എം.എസ്.പി ആശുപത്രിയിലേക്ക് മാറ്റിത്തുടങ്ങി. താലൂക്കാശുപത്രിയില്‍ വെള്ളമായതിനാല്‍ രോഗികളെ എം എസ് പി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സംവിധാനമൊരുക്കിയതായി ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അറിിയിച്ചു. അതേ സമയം മലപ്പുറം കോട്ടക്കുന്നിലും ഉരുള്‍പൊട്ടലുണ്ടായി.കോട്ടക്കുന്ന ചെരുവ് ഭാഗത്തുള്ള സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ്, വീട്ടുകാരായ നാലുപേര്‍ വീടിനുള്ളില്‍ അകപ്പെട്ടു. തുടര്‍ന്നു ഫയര്‍ഫോഴ്സും, ജെ.സി.ബിയും എത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മലപ്പുറം ജില്ലയിലെ മലയോരമേഖലകളില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറാതിരുന്ന സ്ഥലങ്ങള്‍ പോലും ഒറ്റ രാത്രികൊണ്ട് വെള്ളത്തിനടിയിലായി. വനമേഖലയില്‍ വ്യാപകമായുണ്ടായ ഉരുള്‍പൊട്ടലില്‍ പുഴകളിലെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നതാണ് നിലമ്പൂര്‍ നഗരത്തെയും പരിസരപ്രദേശങ്ങളെയും വെള്ളത്തിലാക്കിയത്. ഫയര്‍ഫോഴ്സും സന്നദ്ധസംഘടനകളും ചേര്‍ന്ന് റബര്ഡിങ്കികളും ലൈഫ് ബോട്ടുകളും തോണികളുമുപയോഗിച്ച് ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. ഗതാഗതം നിലതോടെ മലയോരമേഖല ഒറ്റപ്പെട്ടു. കനത്ത കാറ്റില്‍ മരം വീണ് ജില്ലയില്‍ വ്യാപകമായി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വലിയ ജാഗ്രതയിലാണ് ജില്ല.
ബുധനാഴ്ച രാത്രി ശക്തമായ മഴയുണ്ടായിരുന്നെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. രാത്രി വനമേഖലയില്‍ വ്യാപകമായി ഉരുള്‍പൊട്ടിയത് കാര്യങ്ങള്‍ വഷളാക്കി. മാഞ്ചീരി മലവാരം, അകമ്പാടം, കരുവാരക്കുണ്ടിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. നിലമ്പൂര്‍ ജനതപ്പടിയില്‍ മാത്രം 20 വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറി. വിവിധ സ്ഥലങ്ങളില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. വ്യാപാരസ്ഥാപനങ്ങളും ബഹുനിലക്കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്ളോറുകളും വെള്ളത്തിലായി. ജില്ലയിലെ ഏഴ് ഫയര്സ്റ്റേഷനുകള്ക്കൊപ്പം തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘങ്ങളും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. യാത്രയ്ക്കും ആളുകളെ മാറ്റാനുമായി നഗരത്തില്‍ തോണിയും ലൈഫ് ബോട്ടുകളുമിറക്കി. രണ്ടുഭാഗത്തും വെള്ളം കയറുകയും ഗതാഗതം നിലയ്ക്കുകയും ചെയ്തതോടെ നഗരം ഒറ്റപ്പെട്ടു. ലോറികളുള്‍പ്പെടെയുള്ള ഒട്ടേറെ ദീര്‍ഘദൂരവാഹനങ്ങള്‍ ചന്തക്കുന്നില്‍ കുടുങ്ങി.
വനപാതയില്‍ വന്‍ഗര്‍ത്തം രൂപം കൊണ്ടിട്ടുണ്ട്. നാടുകാണി ചുരം അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇരു സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളും അടച്ചു. മഞ്ചേരി നിലമ്പൂര്‍ റൂട്ടിലും എടവണ്ണ അരീക്കോട് റൂട്ടിലും ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 12ഉം നിലമ്പൂരിലാണ്. 337 കുടുംബങ്ങളിലെ 950ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി പേരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
ദേശീയദുരന്തനിവാരണ സേന
നിലമ്പൂരിലെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും