അരീക്കോട്ടെ പെട്രോള്‍ പമ്പില്‍ വെള്ളം കയറി ജീവനക്കാരന്‍ മരിച്ചു

അരീക്കോട്ടെ  പെട്രോള്‍  പമ്പില്‍ വെള്ളം കയറി ജീവനക്കാരന്‍ മരിച്ചു

മഞ്ചേരി: പെട്രോള്‍ പമ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാരന്‍ മരിച്ചു. ആലപ്പുഴ സ്വദേശി സോമ (65)നാണ് മരിച്ചത്. അരീക്കോട് പുത്തലം എച്ച്.പി പമ്പില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പമ്പിന്റെ പുറകിലെ മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെ ഏഴ് മണിയോടെയും ഇയാള്‍ പമ്പുടമയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പമ്പില്‍ വെള്ളം കയറുന്ന വിവരം സോമന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് ഉടനെ മാറാന്‍ ഉടമ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് സോമനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Sharing is caring!