തിരൂര്‍-മലപ്പുറം റൂട്ടില്‍ ഗാതാഗതം നിര്‍ത്തിവെച്ചു, പൊന്മള മെയിന്റോഡില്‍ വെള്ളംകയറി

മലപ്പുറം: പൊന്മള മെയിന്റോഡില്‍ വെള്ളംകയറിയതോടെ തിരൂര്‍-മലപ്പുറം റൂട്ടില്‍ വാഹന ഗാതാഗതം നിര്‍ത്തിവെച്ചു. അതേ സമയം നൂറാപ്പുഴ കരകവിഞ്ഞെങ്കിലും ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിലേക്ക് ഉച്ചയ്ക്കു രണ്ടുമണിവരെ ഉയര്‍ന്നിട്ടില്ല. തൊട്ടടുത്ത വീടുകളില്‍ വെള്ളം കയറി.
കനത്ത കാറ്റിലും മഴയിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധസ്ഥലങ്ങളില്‍ മരംവീണ് ഗതാഗതവും വൈദ്യുത വിതരണവും തടസപ്പെട്ടു. കരിങ്കല്ലത്താണി റോഡില്‍ മരം വീണ് ഗതാഗതവും വൈദ്യുത വിതരണവും തടസപെട്ടു. സംസ്ഥാന പാതയില്‍ വളയംകുളത്ത് പടുകൂറ്റന്‍ മരം ട്രാന്‍സ്ഫോമറും ഇലക്ര്ടിക് ലൈനും തകര്‍ത്ത് കെ.എസ്.ആര്.ടി.സി ബസിലേക്ക് പൊട്ടിവീണ് തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി. മരം മറിഞ്ഞതോടെ സമീപത്തെ ട്രാന്‍സ്ഫോമര്‍ അടക്കം പത്തോളം ഇലക്ര്ടിക് പോസ്റ്റുകളും അനുബന്ധ ലൈനുകളും തകര്‍ന്നു വീണു. പുലര്‍ച്ചെ ആയതിനാല്‍ വലിയ അപകടം ആണ് വഴി മാറിയത്. സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കിലോമീറ്ററോളം നീളത്തില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടന്നത് ഭീതി പരത്തി. ശക്തമായ കാറ്റിലും മഴയിലും ചെമ്മാട് സി.കെ.നഗര്‍ ഭാഗത്ത് വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. ചെമ്മാട് തൃക്കുളം വല്യാളക്കല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മരം വീണ് തിടപ്പള്ളി, നടപ്പന്തല്‍ എന്നിവക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മലയോരത്തു കനത്ത മഴയിലുണ്ടായ മലവെള്ളപാച്ചിലില്‍ കരുളായി പഞ്ചായത്തില്‍ വ്യാപക നാശം. മുണ്ടക്കടവ് കോളനിക്ക് മുകളില്‍ പാണപ്പുഴ ഭാഗത്ത് ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ശക്തമായ മലവെള്ളപാച്ചില്‍ ഉണ്ടായി. പുഴ പലതായി ഗതി മാറിയതോടെ മുണ്ടക്കടവ് കോളനിയില്‍ വെള്ളം ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഏറനാട് താലൂക്കില്‍ 29 വീടുകള്‍ തകര്‍ന്നു. പാണ്ടിക്കാട് വില്ലേജില്‍ എട്ടു വീടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചു. പൂല്‍പ്പറ്റ വില്ലേജില്‍ ഏഴ് വീടുകള്‍ പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്നു. കാവനൂര്‍ വില്ലേജില്‍ ശക്തമായ കാറ്റില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. പന്തല്ലൂരില്‍ തെങ്ങ് വീണും ഇരുപത്തിരണ്ടാം മൈല്‍സില്‍ തേക്ക് മരം വീണും വീടുകള്‍ തകര്‍ന്നു. ഒലിപ്രംകടവില്‍ ശക്തമായ കാറ്റിലും മഴയിലും ഒരേ സമയം കമുകും പ്ലാവും വീണു വീടു തകര്‍ന്നു. മുകളിലെ ഓട് പാകിയ കിടപ്പുമുറിയുടെ ഓടിട്ട മേല്കുരയിലേക്കാണ് മരങ്ങള്‍ വീണത്. ഇവരുടെ വീടിന്റെ പിറകുവശത്തായി നിര്‍ത്തിയിട്ട സമീപവാസിയുടെ കാറിന്റെ മുന്‍വശത്തെയും പുറക് വശത്തെയും ചില്ലുകള്‍ തകര്‍ന്നു. മുകള്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്.
പള്ളിക്കല്‍ മാവിഞ്ചോടില്‍ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]