കനത്ത മഴ; ജില്ലയില്‍ മരണം അഞ്ചായി

കനത്ത മഴ; ജില്ലയില്‍ മരണം അഞ്ചായി

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ അഞ്ചുപേര്‍ മരിച്ചു. മഞ്ചേരി എടവണ്ണക്കടുത്ത് ഒതായിയില്‍ ഉരുള്‍പൊട്ടി വീടിന്‍മേലേക്ക് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുട്ടശ്ശേരി ഉനൈസ് ,നുസ്രത്, സന, സനില്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകായണ്. മറ്റ് രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ വൈകീട്ട് തിരൂര്‍ പുറത്തൂരില്‍ തെങ്ങ് തലയില്‍ വീണ് തവനൂര്‍ സ്വദേശിയായ യുവാവ് മരിച്ചിരുന്നു.

Sharing is caring!