കനത്ത മഴയില്‍ ഒറ്റപ്പെട്ട് നിലമ്പൂര്‍
മലപ്പുറം: നിലമ്പൂരിലും പ്രദേശത്തും മഴ കനത്തതോടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്ക്കണമെന്ന് സി ഐ സുനില്‍ പുളിക്കല്‍ അറിയിച്ചു. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളമുയര്‍ന്നു. പ്രദേശത്തെ കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. പല വീടുകളും വെള്ളത്തില്‍ മുങ്ങി. ബുധനാഴ്ച രാത്രി മുതല്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി.
ചുങ്കത്തറ പൂച്ചക്കുത്ത് 18 വീടുകളില്‍ വെള്ളം കയറുകയും കാലിക്കടവില്‍ ഒമ്പത് വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ചുങ്കത്തറ ഗവ. എല്‍ പി സ്ക്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
കനത്ത മഴയില്‍ നിലമ്പൂരില്‍ മുണ്ടക്കടവ്, മാഞ്ചീരി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. കരുളായി നെടുങ്കയം വനമേഖലയില്‍ രാത്രിയുണ്ടായ ഉരുള്പൊട്ടല്നെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. വനമേഖലയില്‍ കുടുങ്ങിയ ആദിവാസികളെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ്, തണ്ടര്‍ബോള്‍ട്ട് സംഘം രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കരുളായി ഗ്രാമ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ചാലിയാറും, കരിമ്പുഴയും, പുന്നപുഴയും കരകവിഞ്ഞു. ഗൂഡല്ലൂര്‍ നിലമ്പൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ആളുകള്‍ ടൗണുകളിലേക്ക് എത്തരുന്നതെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ, മലപ്പുറം പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ ഡിങ്കികളില്‍ ഫയര്‍ ഫോഴ്സും, ഇആര്‍എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
വഴിക്കടവ് വനാന്തര്‍ഭാഗത്തെ പുഞ്ചകൊല്ലി, അളക്കല്‍ ആദിവാസി കോളനിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമായി കോരന് പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. വന പാതയില്‍ വന്‍ ഗര്‍ത്തം രൂപം കൊണ്ടു. നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇരു സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളും അടച്ചു. നിലമ്പൂര്‍ കാലിക്കറ്റ് ഊട്ടി റോഡില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് സംസ്ഥാന പാതയില്‍ അന്തര്‍സംസ്ഥാന ഗതാഗതം മുടങ്ങിയിരിക്കുകയാണ്.
നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. ഇവരെ വ്യാഴാഴ്ച രാവിലെയോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജലനിരപ്പും ഉയരുകയാണ്. നിലമ്പൂര്‍ വനമേഖലയിലെ നെടുങ്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായതിനാല്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]