ശ്രീറാംവെങ്കിട്ടരാമന് മദ്യലഹരിയില്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ മാധ്യമ പ്രവര്ത്തകന് കെ.എംബഷീറിന്റെ കുടുംബത്തിന് 10ലക്ഷം രൂപ കൈമാറി എം.എ യൂസുഫലി
തിരൂര്‍: കഴിഞ്ഞ ദിവസം ഐ എ എസ് ഉദ്യോ ഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ച മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫ് അലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ കുടുംബത്തെ ഏല്‍പ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടിന് തിരൂര്‍ വാണിയന്നൂരില്‍ ബഷീറിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.
പറക്കമുറ്റാത്ത രണ്ട് കുരുന്നുകള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായ ബഷീറിന്റെ മരണ വാര്ത്തായറിഞ്ഞയുടനെ എം എ യൂസുഫ് അലി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
എം എ യൂസുഫ് അലിക്ക് വേണ്ടി സെക്രട്ടറി ഇ എ ഹാരിസ്, ലുലു ഗ്രൂപ്പ് മീഡിയ കോ- ഓഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് ബഷീറിന്റെ ഭാര്യ ജസീലയുടെ പേരിലുള്ള 10ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്ക് കൈമാറി.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും കുടുംബത്തെ സഹായിക്കുകയും ചെയ്ത എം എ യൂസുഫലിക്ക് ബഷീറിന്റെ സഹോദരന് അബ്ദുര്‍റഹ്മാന്‍ കൃതജ്ഞത അയറിയിച്ചു.
RECENT NEWS
യുവാവിനെ ഹണിട്രാപ്പിൽ പെടുത്തിയ യുവതിക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ
അരീക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവും പിടിയിൽ. വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ ശുഹൈബിനെയാണ് (27) അരീക്കോട് എസ്.എച്ച്.ഒ വി. [...]