മലപ്പുറത്തെ ഗവേഷക വിദ്യാര്‍ഥിക്ക് നെതര്‍ലാന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ട് കോടി രൂപയുടെ റിസര്‍ച്ച് ഗ്രാന്റ്

മലപ്പുറത്തെ ഗവേഷക  വിദ്യാര്‍ഥിക്ക് നെതര്‍ലാന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും  രണ്ട് കോടി രൂപയുടെ  റിസര്‍ച്ച് ഗ്രാന്റ്

മലപ്പുറം: മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ ഗവേഷക വിദ്യാര്‍ഥിക്ക് നെതര്‍ലാന്റ് ലീഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ട് കോടി രൂപയുടെ റിസര്‍ച്ച് ഗ്രാന്റ്. പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കൂരിയ (മഹ്മൂദ് ഹുദവി)ക്കാണ് ഗവേഷണത്തിനുള്ള രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചത്.ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹുദവി ബിരുദവും ജെ.എന്‍.യുവില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്മൂദ് നെതര്‍ലാന്റിലെ ലീഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് തന്നെയാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.
ഇസ്ലാമിക നിയമ വ്യവസ്ഥയിലെ മരുമക്കത്തായത്തെ കുറിച്ചുള്ള വിഷയത്തിലായിരുന്നു ഗവേഷണം. ഇത് വരെ 25 പേര്‍ക്ക് മാത്രമാണ് ഈ ഗവേഷക ഗ്രാന്റ് നല്‍കിയിട്ടുള്ളത്. ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, മൊസാമ്പിക്ക് തുടങ്ങിയ രാജ്യങ്ങളിലെ മരുമക്കത്തായ വ്യവസ്ഥിതിയെ കുറിച്ച് ഗവേഷണം നടത്തി വരികയാണ് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ മഹ്മൂദ് കൂരിയ.
നിരവധി രാജ്യന്തര വേദികള്‍ ഗവേഷക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Sharing is caring!