മഹത്തുക്കളുടെ ജീവിതമാണ് വിജയത്തിന്റെ നിദാനം: പ്രൊഫ.കെ.ആലിക്കുട്ടി മുസ്്ലിയാര്‍

മഹത്തുക്കളുടെ ജീവിതമാണ്  വിജയത്തിന്റെ നിദാനം:   പ്രൊഫ.കെ.ആലിക്കുട്ടി മുസ്്ലിയാര്‍

മലപ്പുറം: പൂര്‍വീക മഹത്തുക്കളുടെ ജീവിതരീതി പിന്‍തുടരുകയും സ്മരണ നിലനിര്‍ത്തുകയുമാണ് വിജയത്തിന്റെ നിദാനമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്്ലിയാര്‍. ജീവിത്തിന്റെ എല്ലാ മേഖലകളിലും സൂക്ഷമത പുലര്‍ത്തുകയും ദീനീ പ്രചാരണത്തിനും വൈജ്ഞാനിക വളര്‍ച്ചക്കും ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണ് മുന്‍ഗാമികള്‍.മഹാന്‍മാരെ കുറിച്ചുള്ള സ്മരണക്കു പില്‍കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രാധാന്യമുണ്ട്. മാതൃകാവര്യരായ മുന്‍ഗാമികളെ പൂര്‍ണമായും അനുദാവനം ചെയ്തു മുന്നോട്ടുപോവുന്നതിലൂടെ ഏതു പ്രതിസന്ധികളേയും പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം കാളമ്പാടി മഖാം ഉറൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗലാനാ അബ്ദുല്‍അലി കോമു മുസ്ലിയാര്‍,കോട്ടുമല അബൂബക്കര്‍ മുസ്്ലിയാര്‍,കാളമ്പാടി മുഹമ്മദ് മുസ്്ലിയാര്‍,കോട്ടുമല ബാപ്പു മുസ്്ലിയാര്‍ എന്നിവരുടെ അനുസ്മരണം ഉറൂസില്‍ നടന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്്ലിയാര്‍ അധ്യക്ഷനായി. സമസ്ത മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര അനുസ്മരണ പ്രഭാഷണം നടത്തി. മുശാവറ അംഗം ഒ.ടി.മൂസ മുസ്്ലിയാര്‍,സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍,കെ.കെ.എസ് തങ്ങള്‍,ബി.എസ്.കെ.തങ്ങള്‍,പുത്തനഴി മൊയ്തീന്‍ ഫൈസി,അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍,അസ്ഗറലി ഫൈസി പട്ടിക്കാട്,സുലൈമാന്‍ ഫൈസി ചുങ്കത്തറ,കാളാവ് സൈതലവി മുസ്്ലിയാര്‍,ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്,അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം,ഹംസ റഹ്മാനി കൊണ്ടിപറമ്പ്,മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ,ഉമര്‍ ഫൈസി മുടിക്കോട്,കാടാമ്പുഴ മൂസ ഹാജി,ചെറീത് ഹാജി,കുട്ടി മൗലവി,പി.കെ.ലത്വീഫ് ഫൈസി,ഇബ്റാഹീം മുസ്്ലിയാര്‍ കാളമ്പാടി,അബ്ദുസമദ് ഫൈസി പങ്കെടുത്തു.

Sharing is caring!