നാളെ(വ്യാഴം)ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

നാളെ(വ്യാഴം)ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന തിനാലും നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) #നാളെ (08.08.2019 തീയതി വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല. ജില്ലാ കലക്ടറുടേതാണ് അറിയിപ്പ്.

ജില്ലയില്‍ കനത്ത മഴക്ക് സാധ്യത:
ഇന്ന് റെഡ്, നാളെ ഓറഞ്ച് അലേര്‍ട്ട്

ജില്ലയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് റെഡ്, അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 204 മി.മി കൂടുതല്‍ മഴക്കുള്ള സാധ്യതയാണുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രതപാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ജില്ലാ തല ഉദ്യോഗസ്ഥരോടും തഹസില്‍ദാല്‍മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഹസില്‍ദാര്‍മാര്‍ മുഴുവന്‍ സമയവും ഹെഡ് ക്വാര്‍ട്ടേഴ്‌സിലുണ്ടായിരിക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഒമ്പതാം തീയതി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് കാലവസ്ഥാ വിഭാഗം പറഞ്ഞിരിക്കുന്നത്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മി വരെ മഴ) അതിശക്തമായതോ (115 മി.മി മുതല്‍ 204.5 മി.മി വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 10 ന് യെലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

Sharing is caring!