അല്‍മാസ് കോളേജ് ഓഫ് നഴ്‌സിംഗ്: ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

അല്‍മാസ് കോളേജ്  ഓഫ് നഴ്‌സിംഗ്:  ബിരുദദാന ചടങ്ങ്  സംഘടിപ്പിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ അല്‍മാസ് കോളേജ് ഓഫ് നഴ്‌സിംഗില്‍ നിന്നും 2016, 2017, 2018 വര്‍ഷങ്ങളില്‍ ബി.എസ്.സി. നഴ്‌സിംഗ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ 146 വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കോട്ടക്കല്‍ അല്‍മാസ് അക്കാഡമിക് ഹാളില്‍ വെച്ച് നടത്തിയ ചടങ്ങ് പ്രൊഫ.കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേഖലകളില്‍ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണമെന്നും നാടിന്റെ പുരോഗതിക്കും അവശതയനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി മുന്‍പില്‍ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനം അദ്ദേഹം നിര്‍വ്വഹിച്ചു. അല്‍മാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ.പി.എ.കബീര്‍ അധ്യക്ഷത വഹിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ.നാസര്‍ വിതരണം ചെയ്തു. എം.ഇ.എസ്.കോളേജ് ഓഫ് നഴിസില്‍ംഗ് പ്രിന്‍സിപ്പല്‍ മംഗലജോതി സ്‌പെന്‍സര്‍ ബിരുദദാന സന്ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം.രതി, അക്കാഡമിക് ഡയറക്ടര്‍ എം.ജൗഹര്‍, അല്‍മാസ് ഹോസ്പിറ്റല്‍ മെഡില്‍ സൂപ്രണ്ട് ഡോ.റഷീദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.വി.അഹമ്മദ് നിയാസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.ആര്‍.മുരുഗവേല്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!