മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
തിരൂരങ്ങാടി:കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പന്താരങ്ങാടിയിലെ കോണ്‍ഗ്രസ് നേതാവ് പി.കെ. അസീസിന്റെയും തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍ ബുശ്‌റയുടേയും മകന്‍ പി.കെ. മുഹമ്മദ് ശാഫി (34) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 7-30 ന് ചെമ്മാട് കോഴിക്കോട് റോഡിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. കെട്ടിടത്തിലെ ചോര്‍ച്ചയടക്കുന്നതിനുള്ള പരിശോധനക്കായി വൈകിട്ട് മുകളില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ വഴുതി വീഴുകയായിരുന്നത്രെ.
ഉടന്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഹോമിയോ ഡോക്ടറാണ് മരിച്ച ശാഫി.
ഭാര്യ. സുബ്ന.
മകള്‍:സെല്ലനസീന്‍.
സഹോദരങ്ങള്‍ ശുഹൈബ്, ബല്‍ക്കീസ്, ബാനിദ.
ഖബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പന്തരാങ്ങാടി അത്താണിക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]