വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി യുവതിയുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങിയെന്ന കേസില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി

വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി  യുവതിയുടെ സ്വര്‍ണ്ണവും പണവുമായി  മുങ്ങിയെന്ന കേസില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ്  കോടതി തള്ളി

മഞ്ചേരി: വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി യുവതിയുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങിയെന്ന കേസില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. താനൂര്‍ തെയ്യാല കണ്ണന്തളി കമ്പത്ത് നിസാര്‍ (28)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. താനൂര്‍ പരിയാപുരം ഓലപ്പീടിക പുറ്റുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ഫൗസിയ (32) ആണ് പരാതിക്കാരി.
2015 സെപ്തംബര്‍ 20ന് ഫൗസിയയെ പെണ്ണ് കാണാനെത്തിയ നിസാര്‍ 2016 മെയ് അഞ്ചിന് നിക്കാഹ് കഴിക്കാമെന്ന് ഉറപ്പു നല്‍കി. തന്റെ വിസ കാലവധി കഴിഞ്ഞുവെന്നും പുതുക്കുന്നതിനായി പത്ത് ലക്ഷം രൂപ വേണമെന്നും പറഞ്ഞ നിസാര്‍ 2016 മെയ് നാലിന് യുവതിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും 50000 രൂപയും കൈപ്പറ്റുകയും മെയ് 28ന് ബാക്കി വരുന്ന പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വാങ്ങി മുങ്ങുകയായിരുന്നു. സംഭവത്തില്‍ യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സമാനമായ മറ്റൊരു കേസില്‍ കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത നിസാര്‍ നേരത്തെ റിമാന്റില്‍ കിടന്നിട്ടുണ്ട്.

Sharing is caring!