മലേഷ്യയിലെ രാജ്യാന്തര ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് ദാറുല്‍ഹുദാ ടീമിന് മികച്ച വിജയം

മലേഷ്യയിലെ രാജ്യാന്തര  ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് ദാറുല്‍ഹുദാ ടീമിന് മികച്ച വിജയം

തിരൂരങ്ങാടി: മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നടന്ന രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പയന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ ടീമിന് മികച്ച വിജയം.
ദക്ഷിണേഷ്യയില വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം യൂനിവേഴ്സിറ്റികളിലെ അറബിക് ഡിബേറ്റ് ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ടീം മൂന്നാം സ്ഥാനം നേടി. ദാറുല്‍ഹുദാ ടീമംഗമായ ആശിഖുര്‍റഹ്മാന്‍ കാളിക്കാവിനെ ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഡിബേറ്ററായും. തെരഞ്ഞെടുത്തു. ഇസ്ലാമിക് സര്‍വകലാശാലയുടെ ഡെപ്യൂട്ടി റെക്ടര്‍ ഡോ. സുല്‍ഫിക്ലി ബിന്‍ ഹസന്‍ ആശിഖുര്‍റഹ്മാന് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി.
ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി ബി ടീം ഒന്നും യൂനിവേഴ്സിറ്റിയുടെ പാഗോ കാമ്പസ് രണ്ടും സ്ഥാനങ്ങള്‍ നേടി. മലേഷ്യയിലെ തന്നെ ഇസ്ലാമിക് സയന്‍സ് യൂനിവേഴ്സിറ്റി ടീമിനാണ് നാലാം സ്ഥാനം.
മികച്ച് ഡിബേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ആശിഖുര്‍റഹ്മാന്‍ ദാറുല്‍ഹുദായിലെ പി.ജി അറബി ഭാഷാ പഠന വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മലപ്പുറം ജില്ലയിലെ കാളിക്കാവ് സ്വദേശി പുഴുത്തുണ്ണി ഹംസ- ഉമ്മുറഹ്മത്ത് ദമ്പതികളുടെ മകനാണ്.
ഡിഗ്രി അവസാന വിദ്യാര്‍ത്ഥികളായ മുഹമ്മദ് കോമത്ത്, സ്വബീഹ് മുശര്‍റഫ് വാവൂര്‍ എന്നിവരാണ് ദാറുല്‍ഹുദാ ടീമിലെ മറ്റു അംഗങ്ങള്‍. വകുപ്പ് മേധാവി അബ്ദുശ്ശകൂര്‍ ഹുദവി ചെമ്മാടും സംഘത്തോടൊപ്പമുണ്ടായിരുന്നു.
രണ്ടു വര്‍ഷം മൂന്‍പ് ഖത്തറില്‍ നടന്ന രാജ്യാന്തര അറബിക് ഡിബേറ്റ് മത്സരത്തിലും ദാറുല്‍ഹുദാ ടീം മത്സരിച്ച് മികച്ച വിജയം നേടിയിരുന്നു.

Sharing is caring!