കേന്ദ്രസര്‍ക്കാര്‍ കാശ്മീരികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് പികെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: കാശ്മീരികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുക്കയാണന്ന് പികെ കുഞ്ഞാലിക്കുട്ടി. ജമ്മുകാശ്മീര്‍ പുനഃസംഘടനാ ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരികളും ഇന്ത്യന്‍ പൗരന്മാരാണ്. കുടിവെള്ളമടക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവര്ക്ക്് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെന്താണ് നടക്കുന്നതിനെ പറ്റി യാതൊരു വിവരവും പുറം ലോകത്തെത്തുന്നില്ല. എന്തിനാണ് സര്‍ക്കാര്‍ തങ്ങളുടെ തന്നെ പൗരന്മാര്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.വെത്യസ്ത ശബ്ദങ്ങളെ കേള്‍ക്കാനുള്ള മനസ്സ് കാണിക്കാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. കാശ്മീര്‍ താഴ്വരയില് ഇന്ത്യക്കൊപ്പം നില്ക്കുന്ന സമാധാനമിഷ്ടപ്പെടുന്ന ജനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും വിഘടനവാദികളെ ശക്തിപ്പെടുത്തുന്നുതുമായ നിലപാടാണ് സര്‍ക്കര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു തവണ അധികാരത്തില്‍ തിരിച്ചെത്തുന്നത് വലിയ സംഭവമായി ധരിച്ചുവച്ചിരിക്കയാണ് ചിലര്‍. അങ്ങനെ കരുതുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പലതവണ തുടര്ഭരണത്തിലേറിയിട്ടുണ്ട്. അന്നൊക്കെ എല്ലാവരോടും സംസാരിച്ചും സമന്വയത്തിലെത്തിയുമാണ് കാര്യങ്ങള്‍ നടപ്പാക്കിയത്. തങ്ങളുടെ വര്‍ഗീയ അജണ്ട മുന്നോട്ട് വച്ച് ജനശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളായ വിശപ്പില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും മാറ്റാമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ബിജെപി മുന്നണിയാണല്ലോ കാശ്മീര്‍ ഭരിച്ചിരുന്നത്. അന്ന് എന്ത് കൊണ്ടാണ് ഈ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നില്ലന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കാശ്മീര്‍ താഴ്വരയിലെ ജനങ്ങളെ സര്‍ക്കാര്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്. സമാധാനമിഷ്ടപ്പെടുന്ന ഫറൂഖ് അബ്ദുള്ളയെ പോലുള്ള നേതാക്കള്‍ക്ക് എന്ത് കൊണ്ട് ഇത്തരമൊരു പ്രധാനപ്പെട്ട വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ലോക്സഭയിലെത്താന്‍ കഴിഞ്ഞില്ലന്നതിന് ഉത്തരം നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഫാറുഖ് അബ്ദുള്ള സ്വതന്ത്രനാണന്നും അദ്ദേഹം സഭയിലെത്താത് സ്വഇച്ഛ പ്രകാരമാണന്നും ഒരാളെ നിര്‍ബന്ധിച്ച് സഭയിലെത്തിക്കാന്‍ സാധിക്കില്ലന്നും കുഞ്ഞാലിക്കുട്ടി്ക് മറുപടിയായി അമിത്ഷാ പറഞ്ഞു. അത് ശരിയല്ലന്നും ഫാറൂഖ് അബ്ദുള്ളയെ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കയാണന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചതോടെ അല്‍പ്പനേരം ഭരണപ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]