ശിഹാബ് തങ്ങള്‍; ‘ഓര്‍മ്മയിലെ 10 വര്‍ഷങ്ങള്‍’ പ്രഭാഷണങ്ങള്‍ ക്ഷണിക്കുന്നു.

ശിഹാബ് തങ്ങള്‍; ‘ഓര്‍മ്മയിലെ 10 വര്‍ഷങ്ങള്‍’ പ്രഭാഷണങ്ങള്‍ ക്ഷണിക്കുന്നു.

മലപ്പുറം:ശിഹാബ് തങ്ങളുടെ പത്താം ഓര്‍മ്മ ദിനത്തില്‍ ഇന്ത്യക്കകത്തും പുറത്തുമായി, വാപ്പയെ അനുസ്മരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.
മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖര്‍ ‘ഓര്‍മ്മകളിലെ 10 വര്‍ഷങ്ങള്‍’ ഓര്‍ത്തെടുത്ത് ഇന്നലെകളിലേക്ക് വീണ്ടും നമ്മെ വഴി നടത്തിയ നിരവധി പ്രഭാഷണങ്ങള്‍ വിവിധ കമ്മിറ്റികള്‍ക്ക് കീഴിലായി നടത്തുകയുണ്ടായി. ഇവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
പഞ്ചായത്ത് തലം മുതല്‍ അന്തര്‍ ദേശീയ തലത്തില്‍ വരെ നടന്ന മികച്ച അനുസ്മരണ പ്രഭാഷണങ്ങള്‍, വ്യക്തിയുടെ പേര്, നടത്തിയ സ്ഥലം, തിയ്യതി ഉള്‍പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അയക്കേണ്ടത്.

പുതിയ അനുഭവങ്ങള്‍ പങ്കുവെച്ച് (മുമ്പ് പ്രസിദ്ധീകരിക്കപ്പെടാത്തത്) പ്രമുഖര്‍ നടത്തിയ അത്തരം പ്രഭാഷണങ്ങള്‍ സംഘാടകര്‍ മുന്‍കയ്യെടുത്ത് ലിഖിത രൂപത്തിലാക്കി ടൈപ് ചെയ്ത് അഗസറ്റ് 30ന് മുമ്പ് (സോഫ്റ്റ് കോപ്പി) അയക്കണമെന്ന് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍: 85 89 88 1000

Sharing is caring!